അധോലോക ഡോൺ രവി പൂജാരിയുടെ ഭീഷണിയിൽ നിന്ന് രക്ഷപെടാൻ കൊച്ചിയിലെ ബ്യൂട്ടി പാർലറുടമ ലീന മരിയ പോൾ പലവട്ടം ഒളിച്ചുകളിച്ചതിന് തെളിവ്. മൊബൈൽ ഫോൺ നമ്പര്‍ മാറ്റിയപ്പോൾ സ്ഥാപനത്തിന്റെ ഫോൺ നമ്പറുകളിലേക്ക് വിളിയെത്തി. ഇതോടെ ഓഫീസ് ജീവനക്കാരിയെന്ന മട്ടിൽ സംസാരിച്ചും ഒഴിഞ്ഞു മാറിയപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവയ്പ് നടത്തിയത്. പൂജാരിയുടെ ഫോൺകോൾ ശബ്ദരേഖ പ്രമുഖ ദൃശ്യമാധ്യമം പുറത്തു വിട്ടത്

രവി പൂജാരിയുടെ വിളിയിലെ സംഭാഷണം ഇങ്ങനെ:

ലീന മരിയ: സർ അവർ വിദേശത്താണ്, മൂന്നു ദിവസത്തിനുള്ളിൽ തിരികെയെത്തും

പൂജാരി: വിദേശത്ത് എവിടെ?

ലീന മരിയ: ദുബായിൽ പോയതാണ്

പൂജാരി: ദുബായിൽ?

ലീന മരിയ: അതെ സർ

പൂജാരി: ഒരുകാര്യം ചെയ്യൂ, അവരുടെ ദുബായ് നമ്പര്‍ എനിക്ക് തരൂ

ലീന മരിയ: ദുബായ് നമ്പർ ഞങ്ങൾക്ക് അറിയില്ല. ഇങ്ങോട്ട് വിളിക്കുമ്പോൾ താങ്കളുടെ കാര്യം പറയാം

പൂജാരി: ഇത് വളരെ ഗൗരവമുള്ള വിഷയമാണ്, ഗൗരവമുള്ള കേസാണ്

ലീന മരിയ: സർ ഞാൻ മാനേജർ മാത്രമാണ്, നമ്പർ എനിക്കറിയില്ല, മറ്റ് കാര്യങ്ങളൊന്നും എനിക്കറിയില്ല

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സംസാരിച്ചത് ലീന മരിയ തന്നെയായിരുന്നു. എന്നാൽ ഭീഷണിയിൽ നിന്നൊഴിയാൻ മാനേജര്‍ എന്ന വ്യാജേന സംസാരിച്ചതാണ്. ലീന സ്ഥലത്തില്ലെന്ന് പറഞ്ഞിട്ടും വിടാൻ തയ്യാറില്ലായിരുന്നു പൂജാരി.

പൂജാരി: മാനേജർ ആണോ? എന്താണ് പേര്?

ലീന മരിയ: അഞ്ജലി

പൂജാരി: മുഴുവൻ പേര്?

ലീന മരിയ: അഞ്ജലി മേത്ത

പൂജാരി: മേത്ത? അപ്പോൾ ഗുജറാത്തിയാണോ?

ലീന മരിയ: സർ എന്റെ അച്ഛൻ ഗുജറാത്തിയും അമ്മ ബോംബെക്കാരിയുമാണ്

പൂജാരി: ബോംബെയിൽ എവിടെ

ലീന മരിയ: ഖാറിൽ

ഇക്കഴിഞ്ഞ നവംബർ ആദ്യവാരം മുതൽ ഡിസംബർ അവസാനം വരെ ലീന മരിയ പോളിനെ തേടി രവി പൂജാരിയുടെ വിളികൾ എത്തിക്കൊണ്ടിരുന്നു. 25 കോടി രൂപയെന്ന ആവശ്യം കടുപ്പിച്ചതോടെ ‌ലീന മൊബൈല്‍ ഫോൺ നമ്പർ മാറ്റി. അതോടെ നെയിൽ ആർടിസ്ട്രിയെന്ന പാർലറിലെ ഫോൺ നമ്പറിലേക്ക് ലീനയെ തേടി വിളിയെത്തി.ഫോണിൽ റെക്കോർഡർ ഇല്ലാത്തതിനാൽ താൻ നേരിട്ട് സംസാരിച്ച ആദ്യ വിളികൾ റെക്കോര്‍ഡ് ചെയ്തെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ലീന മരിയ പോളിന്റെ മൊഴി. മാത്രവുമല്ല വിളിക്കുന്നത് രവി പൂജാരി തന്നെയാണെന്ന് വിശ്വസിക്കാൻ അന്ന് മറ്റ് തെളിവൊന്നും ഉണ്ടായില്ല.