ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടി പ്രവർത്തകർ അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പ്രചാരണ പരിപാടികൾക്കായി രംഗത്തിറങ്ങിയെന്ന ആരോപണത്തെ പ്രതിരോധിച്ച് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ആംഗല റെയ്‌നർ രംഗത്ത് വന്നു. പ്രവർത്തകർ അവരുടെ ഒഴിവു സമയങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് അവർ ജനപ്രതിനിധി സഭയിൽ പറഞ്ഞു. അവർ നിയമലംഘനങ്ങൾ ഒന്നും നടത്തിയില്ലെന്നും വോളണ്ടിയർമാരുമാണെന്നും അവർ അറിയിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എല്ലാം രാഷ്ട്രീയ പാർട്ടികളുടെയും അനുകൂലികളും ഇത്തരം പ്രവർത്തികൾ ഏർപ്പെടുന്നവർ ആണെന്നും ആംഗല റെയ്‌നർ പറഞ്ഞു. അവർ അവരുടെ സ്വന്തം സമയവും പണവും ഉപയോഗിച്ച് അവർ ആഗ്രഹിക്കുന്നത് ചെയ്യുന്നു . പ്രചാരണ സംഘവുമായി ബന്ധപ്പെട്ട വിവാദം ലേബർ പാർട്ടിയുടെ സോഫിയ പട്ടേലിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആരംഭിച്ചത്. ഈ പോസ്റ്റിൽ, 100 ലേബർ പ്രവർത്തകർ അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും, അവർ ഹാരിസിന്റെ കാമ്പയിനിൽ പങ്കെടുക്കുന്നുവെന്നും അറിയിച്ചിരുന്നു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബ്രിട്ടനിലെ ലേബർ പാർട്ടി ശ്രമിച്ചതായുള്ള ആരോപണവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് രംഗത്തു വന്നത് വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട് . നവംബർ 5-ാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ എതിരാളി കമലാ ഹാരിസിനെ അനുകൂലിച്ച് തനിക്കെതിരെ പ്രചാരണം നടത്താൻ ലേബർ പാർട്ടി അംഗങ്ങളെ റിക്രൂട്ട് ചെയ്ത് അയച്ചതായുള്ള അസാധാരണ പരാതി ആണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രതിനിധികൾ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീടു വീടാന്തരം കയറി കമലാ ഹാരിസിനു വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചതായി ട്രംപിന്റെ ലീഗൽ ടീം വാഷിംഗ്ടണിലെ ഫെഡറൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകുകയും ചെയ്തു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപ് അധികാരത്തിൽ എത്തിയാൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാകുമോ എന്നത് രാഷ്ട്രീയ നിരീക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. നവംബർ 5-ാം തീയതി നടക്കുന്ന യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണം അവസാന ഘട്ടത്തിലാണ്.