സ്വന്തം ലേഖകൻ
മുംബൈ : ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുവാനുള്ള അംഗീകാരം 2020 മാർച്ചിൽ സുപ്രീംകോടതി നൽകിയതോടുകൂടി 2018 ഏപ്രിൽ ആറിന് സുപ്രീം കോടതി ഇറക്കിയ ക്രിപ്റ്റോ കറൻസി നിരോധന ഉത്തരവ് പൂർണ്ണമായും അസാധുവായെന്നും അതുകൊണ്ട് തന്നെ ഇനിയും ഒരു ഇന്ത്യൻ ബാങ്കുകളും ക്രിപ്റ്റോ കറൻസി ഇടപാടുകൾ തടയരുതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ബാങ്കുകൾക്കും നിദ്ദേശം നൽകി . ആദ്യത്തെ കോടതി ഉത്തരവിന് ക്ര്യത്യമായ വ്യക്തത വരുത്തിയാണ് പുതിയ സർക്കുലർ എല്ലാ ബാങ്കുകൾക്കുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയിരിക്കുന്നത്.
ക്രിപ്റ്റോ കറൻസികൾക്ക് അനുകൂലമായി 2020 മാർച്ചിൽ സുപ്രീംകോടതി വിധി വന്നെങ്കിലും ഇക്കാര്യത്തിൽ ആർ.ബി.ഐ യുടെ സർക്കുലർ ഞങ്ങൾക്ക് കിട്ടിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് പല ഇന്ത്യൻ ബാങ്കുകളും ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്നതിന് ഇടപാടുകാരെ തടയുക മാത്രമല്ല, ഇനിയും ക്രിപ്റ്റോ കറൻസി ഇടപാടുകൾ തുടർന്നാൽ അക്കൗണ്ട് റദ്ദാക്കുമെന്നും, ക്രിപ്റ്റോ കറൻസികൾ വാങ്ങിക്കാൻ കാർഡ് ഉപയോഗിച്ചാൽ കാർഡ് റദ്ദാക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ. എന്നിവ ഉൾപ്പെടെയുള്ള ബാങ്കുകളാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് റിസർവ് ബാങ്കിന്റെ 2018 – ലെ പഴയ ഉത്തരവ് ചൂണ്ടിക്കാട്ടി ഇ-മെയിൽ വഴി അറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ സുപ്രീം കോടതിക്കൊപ്പം റിസർവ് ബാങ്കും ക്രിപ്റ്റോ കറൻസികൾക്ക് അനുകൂലമായി നിലപാട് എടുത്തതോടെ ശരിക്കും വെട്ടിലായിരിക്കുകയാണ് പല ഇന്ത്യൻ ബാങ്കുകളും.
ഓരോ ഇടപാടുകാരും ബാങ്കിൽ സൂക്ഷിച്ചിരുന്ന ലക്ഷകണക്കിന് രൂപ ഉപയോഗപ്പെടുത്തി വലിയ സാമ്പത്തിക നേട്ടമാണ് ഓരോ ഇന്ത്യൻ ബാങ്കുകളും ഇതുവരെ ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇടപാടുകാർ അവരുടെ സ്വന്തം ബാങ്ക് നിക്ഷേപങ്ങൾ പിൻവലിച്ച് ഇപ്പോൾ ക്രിപ്റ്റോ കറൻസിയിലേയ്ക്ക് മാറ്റി തുടങ്ങിയതോടുകൂടി ബാങ്കുകൾക്ക് ലാഭത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അത് തടയാൻ എടുത്ത നടപടി സുപ്രീം കോടതിയുടെയും, ആർ ബി ഐയുടെയും സർക്കുലർ വന്നതോടുകൂടി ഇല്ലാതായിരിക്കുകയാണ്. മറ്റ് വിദേശ രാജ്യങ്ങളിലെ ബാങ്കുകൾ സ്വീകരിച്ചതുപോലെ ക്രിപ്റ്റോ കറൻസിക്ക് അനുകുലമായ ബാങ്കിംഗ് സംവിധാനങ്ങൾ സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇടപാടുകാരെ പിടിച്ച് നിർത്തുവാൻ ഇന്ത്യൻ ബാങ്കുകൾക്കുള്ള ഏക മാർഗ്ഗം.
ഇന്ത്യ ഒരു പൂർണ്ണ ക്രിപ്റ്റോ സൗഹൃദ രാജ്യമായി മാറുന്നതായിട്ടാണ് അടുത്ത് കാലത്ത് നടന്ന ഒരോ സംഭവവികാസങ്ങളും തെളിയിക്കുന്നത്. സുപ്രീം കോടതിക്കും , റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുമൊപ്പം ഇന്ത്യൻ ഗവണ്മെന്റും ക്രിപ്റ്റോ അനുകൂല നിലപാടിലേയ്ക്ക് നീങ്ങുകയാണ്. ക്രിപ്റ്റോ കറൻസികളെ നിരോധിക്കും എന്ന് ആദ്യം നിലപാട് എടുത്ത ഇന്ത്യ ഗവണ്മെന്റും ലോകം ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കുന്നുവെന്ന് മനസ്സിലാക്കി ഇപ്പോൾ നിലപാട് തിരുത്തിയിരിക്കുകയാണ്.
ക്രിപ്റ്റോ കറൻസികളെ നിരോധിക്കില്ലെന്നും , കള്ളപ്പണം ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടയുക , വിദേശ വിനിമയ നിയമങ്ങൾ ഉൾപ്പെടുത്തുക , ക്രിപ്റ്റോ കറൻസിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ടാക്സ് ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള ക്രിപ്റ്റോ കറൻസി ബില്ല് ഉടൻ തന്നെ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വെളിപ്പെടുത്തിയിരുന്നു.
ഓരോ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്കും വളരെയേറെ പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇന്ന് ഇന്ത്യയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യ ഗവണ്മെന്റിന്റെ ക്രിപ്റ്റോ കറൻസി റെഗുലേഷൻ ബിൽ നടപ്പിലാക്കുന്നതോട് കൂടി ഒരു വലിയ കുതിച്ച് ചാട്ടം തന്നെയായിരിക്കും ക്രിപ്റ്റോ കറൻസി മേഖലയിൽ സംഭവിക്കുക അതോടൊപ്പം ഇന്ന് ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് വലിയ നേട്ടം ഉണ്ടാക്കാനും കഴിയുമെന്നുറപ്പാണ്.
Leave a Reply