ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ട് രാത്രിയില്‍ നിരോധിച്ച ശേഷം തിരികെയെത്തിയ നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. നോട്ട് നിരോധനം പ്രഖ്യാപിച്ച് 15 മാസം പിന്നിട്ടിട്ടും അവ എണ്ണിത്തീര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് ആര്‍ബിഐ അറിയിച്ചത്. നോട്ടുകളുടെ കൃത്യമായ മൂല്യം അറിയുന്നതിനും വ്യാജനോട്ടുകള്‍ കണ്ടെത്തുന്നതിനുമായാണ് നോട്ടെണ്ണല്‍ തുടരുന്നതെന്നാണ് വിശദീകരണം.
59 യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഇത് എവിടെയാണ് നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല. വിവരാകാശ നിയമ പ്രകാരം പിടിഐയിലെ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐയുടെ മറുപടി. നോട്ടെണ്ണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നാണ് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നത്.
15.28 ലക്ഷം കോടി രൂപയാണ് നോട്ട് നിരോധനത്തിനു ശേഷം മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്കിന്റ കണക്ക്. ബാങ്കുകളിലൂടെയാണ് ഇവ തിരികെയെത്തിയത്. 15.44ലക്ഷം കോടി രൂപ തിരികെ എത്താനുണ്ടെന്നായിരുന്നു 2016 നവംബര്‍ 8ന് നോട്ട് നിരോധനവേളയില്‍ പറഞ്ഞിരുന്നച്. ഇനി 16050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ കൂടി തിരികെയെത്താനുണ്ടെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്.
Leave a Reply