മനാമ: റിയാലിറ്റി ഷോയിലെ മത്സാരാര്‍ത്ഥി പുറത്തായതിന് കരഞ്ഞതിന് സൗദി യുവതിയെ ഭര്‍ത്താവ് മൊഴിചൊല്ലി. വീട്ടിലെത്തിയപ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരിക്കുന്ന ഭാര്യയെ കണ്ട ഭര്‍ത്താവ് കുടുംബത്തിലാര്‍ക്കെങ്കിലും വലിയ അഅപകടം സംഭവിച്ചോ എന്ന് ഭയന്നു. തുടര്‍ന്ന് കാര്യം തിരക്കിയ ഭര്‍ത്താവ് കരച്ചിലിന്റെ കാരണം അറിഞ്ഞ് ഞെട്ടി. മത്സരാര്‍ത്ഥി പുറത്തിയതില്‍ മനംനൊന്ത് കരഞ്ഞതാണെന്നായിരുന്നു മറുപടി.
ബൂസ്റ്റ് യുവര്‍ അസറ്റ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി പുറത്തായതിന്റെ വിഷമത്തിലാണ് താന്‍ കരയുന്നതെന്ന് ഭാര്യയുടെ മറുപടിയില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലുകയായിരുന്നവത്രെ. ‘മത്സരാര്‍ത്ഥി ഷോയില്‍ നിന്നും പുറത്തായിരിക്കുന്നു. നീ എന്റെ വീട്ടില്‍ നിന്നും’ ഇയാള്‍ ഭാര്യയോട് പറഞ്ഞു. സൗദി മാധ്യമമായ അല്‍മര്‍സദാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭാര്യ തന്നെ പരിഗണിക്കുന്നതിന് പകരം മറ്റൊരാള്‍ക്ക് വേണ്ടി വിലപിക്കുകയാണെന്നാണ് ഇയാളുടെ വാദം. ഏതായാലും യുവാവിന്റെ എടുത്തുചാട്ടത്തെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ നിറയുകയാണ്.