23 വർഷങ്ങൾക്കു മുൻപ് നടന്ന തണ്ടൂർ െകാലക്കേസ് .ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച ക്രൂര കൊലപാതകമായിരുന്നു ഭാര്യയെ വെടിവച്ചു കൊന്നതിനു ശേഷം ഭാഗങ്ങളായി വെട്ടിമുറിച്ച് തന്തൂരി അടുപ്പിലിട്ട് കത്തിച്ച സംഭവം ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകമായിരുന്നു. 1995 ൽ നടന്ന അരുംകൊലയിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് സുശീൽ കുമാറായിരുന്നു പ്രതി. ജീവപര്യന്തം ശിക്ഷയിൽ കോടതി ഇളവു നൽകിയതോടെയാണ് സുശീൽ കുമാറിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.
ഭാര്യ നൈനയുടെ (26) പാതിവ്രത്യത്തിൽ സംശയം തോന്നിയാണു ശർമ കൊല നടത്തിയതെന്നാണു പൊലീസ് കേസ്. സംഭവം നടന്ന 1995 ജൂലൈ രണ്ടിനു രാത്രി ശർമ മന്ദിർ മാർഗിലെ അവരുടെ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മദ്യം കഴിക്കുന്നുമുണ്ട്. ഭർത്താവിനെ കണ്ടയുടൻ നൈന ഫോൺ താഴെവച്ചു. സംശയം തോന്നിയ ശർമ അതേ നമ്പർ വീണ്ടും കറക്കിനോക്കിയപ്പോൾ മറുവശത്ത്, കാമുകനെന്നു നേരത്തേതന്നെ സംശയമുള്ള, മത്‌ലുബ് കരിമിന്റെ ശബ്‌ദം. കോൺഗ്രസ് പ്രവർത്തകനാണു കരിം.
ക്ഷുഭിതനായ ശർമ, കൈത്തോക്കുകൊണ്ടു നൈനയെ മൂന്നു പ്രാവശ്യം വെടിവച്ചു. വെടിയേറ്റ നൈന ഉടൻ മരിച്ചുവീണതായും പൊലീസ് കേസിൽ പറഞ്ഞു. മൃതദേഹം ശർമ കാറിലാക്കി റസ്‌റ്റോറന്റിൽ കൊണ്ടുചെന്നു മാനേജർ കേശവ് കുമാറിന്റെ സഹായത്തോടെ തന്തൂരി അടുപ്പിൽ കത്തിച്ചുവെന്നും പൊലീസ് പറയുന്നു. വിചാരണ കോടതി 2003ൽ സുശീലിനു വധ ശിക്ഷയ്ക്കു വിധിച്ചതാണ്. 2007ൽ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. എന്നാൽ, സുപ്രീംകോടതി വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമായി കുറച്ചു. 23 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷം ശിക്ഷ ഇളവ് ചെയ്തുള്ള ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുശീല്‍ പുറംലോകം കണ്ടത്.
തടവില്‍ 23 വര്‍ഷം കഴിഞ്ഞ ശേഷമാണ് സുശീല്‍കുമാര്‍ മോചനത്തിന് ഹര്‍ജി നല്‍കിയത്. താന്‍ തന്റെ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ലെന്നും പരോളിന്റെ പരിധി കഴിഞ്ഞതായും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഒരു കൊലപാതകത്തിന്റെ പേരില്‍ പരമാവധി കാലാവധി പൂര്‍ത്തിയാക്കിയ തടവുപുള്ളിയെ വിട്ടയയ്ക്കാത്തതെന്താണെന്നാണ് കോടതി ചോദിച്ചത്.
വിചാരണക്കോടതി 2003ൽ സുശീൽ ശർമ്മയ്‌ക്ക് വധശിക്ഷ വിധിച്ചു. ഹൈക്കോടതി പിന്നീടതു ശരിവച്ചു. അതിനെതിരെ സുശീൽ നൽകിയ അപ്പീലിലാണ് ചീഫ് ജസ്‌റ്റിസ് പി.സദാശിവം, ജഡ്‌ജിമാരായ രഞ്‌ജന പി.ദേശായി, രഞ്‌ജൻ ഗൊഗോയ് എന്നിവരുടെ ബെഞ്ചിന്റെ വിധി. ജീവപര്യന്തമെന്നാൽ ജീവിതാന്ത്യംവരെയുള്ള തടവാണെന്നും വ്യവസ്‌ഥകൾക്കു വിധേയമായി സർക്കാരിനു ശിക്ഷ ഇളവു ചെയ്യാമെന്നും കോടതി അന്ന് വ്യക്‌തമാക്കിയിരുന്നു.
ദാമ്പത്യബന്ധത്തിലെ താളപ്പിഴയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഭാര്യയ്‌ക്കു മറ്റൊരാളോടുണ്ടായിരുന്ന അടുപ്പമാണ് സുശീലിനെ പ്രകോപിപ്പിച്ചതെന്നും കോടതി വിലയിരുത്തി. സമൂഹത്തിനെതിരെയുള്ള കുറ്റമായി നൈനയുടെ കൊലപാതകത്തെ കാണാനാവില്ലെന്നും പ്രതിക്ക് ക്രിമിനൽ പശ്‌ചാത്തലമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊലപാതകം നിഷ്‌ഠുരമായ രീതിയിലായിരുന്നുവെന്നതിനു സംശയമില്ല. എന്നാൽ, കൃത്യത്തിലെ ക്രൂരത കണക്കിലെടുത്തു മാത്രം വധശിക്ഷ നൽകാനാവില്ല. പ്രതി വീണ്ടും ഇത്തരം കുറ്റങ്ങൾ ചെയ്യുമെന്നു വിലയിരുത്താവുന്ന തെളിവുകളില്ല. പ്രതിക്കു മാനസാന്തരമുണ്ടാവില്ലെന്നു വിലയിരുത്താനാവില്ല. പ്രായാധിക്യമുള്ള മാതാപിതാക്കളുടെ ഏക മകനാണു പ്രതി. വധശിക്ഷ ലഭിക്കുന്നവർക്കുള്ള തടവിലാണ് 10 വർഷമായി പ്രതി കഴിഞ്ഞിരുന്നതെന്നും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ശിക്ഷ ഇളവു ചെയ്യുന്നതെന്ന് കോടതി വിശദീകരിച്ചിരുന്നു.
ഡൽഹി യൂത്ത് കോൺഗ്രസ് വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു നൈനസാഹ്നി. ന്യൂഡൽഹി അശോക് യാത്രി നിവാസിലെ ബഗിയ റസ്‌റ്ററന്റിന്റെ തന്തൂരി അടുപ്പിൽ ജഡം പാതികരിഞ്ഞ നിലയിൽ കണ്ടെത്തിയത് ഓച്ചിറ സ്വദേശി ഡൽഹി പൊലീസിലെ കോൺസ്‌റ്റബിൾ അബ്‌ദുൽ നസീർ കുഞ്ഞാണ്. നൈന സാഹ്നഹ്നി കൊലക്കേസിൽ ഭർത്താവ് സുശീൽ ശർമ കുറ്റവാളിയാണെന്ന് അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. തന്തൂർ കേസ് എന്ന് അറിയപ്പെടുന്ന ഈ കൊലപാതകക്കേസിലെ കൂട്ടുപ്രതി കേശവിനെ കൊലപാതകക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും അയാൾ തെളിവുകൾ നശിപ്പിച്ചതായി കോടതിക്കു ബോധ്യപ്പെട്ടു.കൊല നടന്ന 1995 ജൂലൈ രണ്ടാം തീയതി രാത്രി, ശർമയെ ഒളിപ്പിച്ചുവച്ചു എന്ന കുറ്റത്തിൽനിന്ന് മറ്റു പ്രതികളായ ജയപ്രകാശ് പഹൽവാൻ, ഋഷിരാജ് റത്തി, റാംപ്രകാശ് സച്ച്‌ദേവ എന്നിവരെ സെഷൻസ് ജഡ്‌ജി ജി. പി. തറേജ ഒഴിവാക്കുകയും ചെയ്‌തു.
Leave a Reply