സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായി അഞ്ചുവര്‍ഷത്തേയ്ക്ക് ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനവുമായി റിലയന്‍സ് ബിഗ് ടിവി. റിലയന്‍സ് ജിയോക്കുശേഷം ഡിടിഎച്ച് മേഖലയിലും കടുത്ത മത്സരത്തിനാണ് ബിഗ് ടിവി ഒരുങ്ങുന്നത്.

ബിഗ് ടിവിയുടെ എച്ച്.വി.ഇ.സി സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്നവര്‍ക്ക് ഒരുവര്‍ഷം മുഴുവന്‍ എച്ച്ഡി ചാനലുകള്‍ സൗജന്യമായി നല്‍കും. അഞ്ചു വര്‍ഷത്തേക്ക് ഫ്രീ ടു എയര്‍ ചാനലുകളും സൗജന്യമായി ലഭിക്കും. മാര്‍ച്ച് ഒന്നു മുതല്‍ ഔദ്യോഗിക വെബ്സൈറ്റുവഴി സെറ്റ് ടോപ്പ് ബോക്സ് ബുക്ക് ചെയ്യാം. 499 രൂപയാണ് ബുക്കിങ് സമയത്ത് നല്‍കേണ്ടത്. ഉപകരണം വീട്ടിലെത്തുമ്പോള്‍ 1500 രൂപയുമാണ് ഈടാക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പേ ചാനലുകള്‍ ഉപയോഗിച്ച് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 300 രൂപവീതമാണ് റീച്ചാര്‍ജ് ചെയ്യേണ്ടത്. സെറ്റ് ടോപ് ബോക്സിനായി ഈടാക്കിയ തുക റീച്ചാര്‍ജ് തുകയായി തിരിച്ചുനല്‍കുമെന്നും കമ്പനി പറയുന്നു. ഏറ്റവും പുതിയ എച്ച്ഡി സെറ്റ് ബോക്സിലൂടെ ടിവി പരിപാടികള്‍ റെക്കോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും.