ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ പ്ര​ശ​സ്ത വൈ​റോ​ള​ജി​സ്റ്റ് കോ​വി​ഡ് 19 ബാ​ധി​ച്ച് മ​രി​ച്ചു. ഡ​ര്‍​ബ​നി​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് കൗ​ണ്‍​സി​ല്‍ (എ​സ്എ​എം​ആ​ര്‍​സി) ഓ​ഫീ​സി​ലെ ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍​സ് യൂ​ണി​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​റും എ​ച്ച്‌​ഐ​വി പ്രി​വ​ന്‍​ഷ​ന്‍ റി​സ​ര്‍​ച്ച് യൂ​ണി​റ്റി​ന്‍റെ മേ​ധാ​വി​യു​മാ​യി​രു​ന്ന ഗീ​ത രാം​ജി(50)​ആ​ണ് മ​രി​ച്ച​ത്.  ഒ​രാ​ഴ്ച മു​ന്‍​പ് ല​ണ്ട​നി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ഇ​വ​ര്‍​ക്ക് കോ​വി​ഡ് 19 ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ അ​ഞ്ച് പേ​രാ​ണ് കൊ​റോ​ണ ബാ​ധ​യെ​ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ