ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് ക്യാൻസർ വരാനുള്ള സാധ്യത മൂന്നിരട്ടി വർധിപ്പിക്കുമെന്ന പഠന റിപ്പോർട്ട് പുറത്ത്. രണ്ടായിരത്തിലധികം ഇരട്ടകളിൽ നടത്തിയ പഠനത്തിലാണ് ഡാനിഷ്, ഫിന്നിഷ് ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തൽ നടത്തിയത്. ടാറ്റൂ ചെയ്തവരും ടാറ്റൂ ചെയ്യാത്തവരും തമ്മിലുള്ള ക്യാൻസർ നിരക്കുകൾ താരതമ്യം ചെയ്യുമ്പോൾ, ടാറ്റൂ ചെയ്ത വ്യക്തികൾക്ക് സ്‌കിൻ ക്യാൻസർ വരാനുള്ള സാധ്യത 62% വരെ കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൈപ്പത്തിയെക്കാൾ വലിപ്പത്തിൽ ടാറ്റൂ ചെയ്യുന്നവരിൽ സ്‌കിൻ ക്യാൻസറിനുള്ള സാധ്യത 137% കൂടുതലാണെന്നും, രക്ത ക്യാൻസറായ ലിംഫോമയുടെ സാധ്യത 173% കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. യൂറോപ്പിലെ യുവതലമുറയിൽ ടാറ്റൂകളുടെ പ്രചാരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഗവേഷകർ ഈ കണ്ടെത്തലുകളിൽ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സർവേകൾ അനുസരിച്ച് യുകെയിൽ നാലിൽ ഒരാൾക്ക് ഒരു ടാറ്റൂ എങ്കിലും ഉണ്ട്. ടാറ്റൂ മഷി രക്തപ്രവാഹത്തിൽ പ്രവേശിച്ച് ലിംഫ് നോഡുകളിൽ അടിഞ്ഞു കൂടുന്നത് വിട്ടുമാറാത്ത വീക്കം, അസാധാരണമായ കോശ വളർച്ച എന്നിവയ്ക്ക് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.

ടാറ്റൂ ചെയുന്നത് വഴി ലിംഫ് നോഡുകളിൽ മഷി കണികകൾ അടിഞ്ഞുകൂടുകയും, തുടർച്ചയായ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാവുകയും ചെയ്യുമെന്ന് സതേൺ ഡെൻമാർക്ക് സർവകലാശാലയിലെ പ്രൊഫസർ ഹെൻറിക് ഫ്രെഡറിക്സെൻ പറയുന്നു. ഈ സമ്മർദ്ദം ലിംഫ് നോഡ് പ്രവർത്തനത്തെ ദുർബലപ്പെടുത്തുമോ അതോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന് ഗവേഷകർ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ടാറ്റൂകൾ നേരിട്ട് ക്യാൻസറിന് കാരണമാകുന്നില്ലെങ്കിലും രോഗം നേരത്തെ തിരിച്ചറിയാൻ സാധിക്കാതെ വരുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.