ഡബ്ലിന്‍: ‘അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും’ (മത്തായി 3:11) എന്ന വചനം മാംസം ധരിക്കുമാറ് പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയതയിലേക്കും യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ.ഫാ.സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ‘എവൈക്ക് യൂറോപ്പ് കാത്തലിക് റെസിഡന്‍ഷ്യല്‍ കോണ്‍ഫറന്‍സ് ‘ 2019 ജൂലൈ 19 വെള്ളി മുതല്‍ 21 ഞായര്‍ വരെ അയര്‍ലണ്ടില്‍ നടക്കും.

അഭിഷേകാഗ്‌നി, സെഹിയോന്‍ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിങ്ഡം റവലേറ്റര്‍ മാഗസിന്റെ പേട്രണ്‍ ബിഷപ്പ്. അല്‍ഫോന്‍സ് കുള്ളിനന്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. ഫാ.ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. യേശുനാമത്തില്‍ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇംഗ്ലീഷില്‍ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക്‌ചെയ്യാവുന്നതാണ്.
PEGGY 00353871236639
SOPHY 00353877747226.
[email protected]

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Address;
MAYNOOTH CAMPUS CONFERENCE & ACCOMMODATION.
MAYNOOTH, CO. KILDARE
IRELAND
W23 TW77.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കോണ്‍ഫറെന്‍സിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജര്‍മ്മനി – സിമി 00491771804920
നെതര്‍ലന്‍ഡ്സ് -ജിജോ 0031631639970
സ്വിറ്റ്സര്‍ലന്‍ഡ് – ജോര്‍ജ് 0041789095085
സ്ലോവാക്യ – ലൂസിയ 00421902327216
പോളണ്ട് – ശരത് 0048579181271
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് – തോമസ് 00447967620435
യുകെ – ജേക്കബ് 0447960149670.