ക്രോയ്‌ഡോണ്‍: പാത്രങ്ങള്‍ കഴുകുന്നതിന് സ്ത്രീത്തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയ റെസ്റ്റോറന്റ് വിവാദത്തില്‍. പരസ്യം ലിംഗ വിവേചനപരമാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. ക്രോയ്‌ഡോണിലെ മെഡിറ്ററേനിയന്‍ റെസ്റ്റോറന്റാണ് സ്ത്രീ തൊഴിലാളിക്കു വേണ്ടി പരസ്യം നല്‍കിയത്. എന്നാല്‍ പുരുഷന്‍മാരേക്കാള്‍ വൃത്തിയാക്കല്‍ ജോലികളില്‍ സ്ത്രീകള്‍ മെച്ചമാണെന്നതിനാലാണ് അത്തരം ഒരു പരസ്യം ചെയ്തതെന്നാണ് റെസ്റ്റോറന്റ് ഉടമ റിദ്വാന്‍ ദാസ് പ്രതികരിച്ചത്.
തന്റെ അമ്മ വീട് വൃത്തിയാക്കിയിരുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും തന്റെ ഗേള്‍ ഫ്രണ്ട് ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധ അറിയാമെന്നു ദാസ് തന്റെ പരസ്യത്തെ ന്യായീകരിക്കുന്നു. സ്ത്രീകള്‍ പൊതുവെ വൃത്തി ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെയാണ് മാസി എന്ന പേരിലുള്ള തന്റെ റെസ്റ്റോറന്റില്‍ ക്ലീനിംഗ് ജോലികള്‍ക്ക് സ്ത്രീകള്‍തന്നെ വേണമെന്ന് തനിക്ക് തോന്നിയതെന്ന് റിദ്വാന്‍ പറയുന്നു. താന്‍ പോലും പരിസരം അടുക്കോടെയും വൃത്തിയോടെയും സൂക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്താറില്ല.
മറ്റു പുരുഷന്‍മാരും ഇതേ പ്രകൃതത്തിലുള്ളവരാണെന്നാണ് റിദ്വാന്‍ വാദിക്കുന്നത്. അവരുടെ ഭാര്യമാരും ഗേള്‍ ഫ്രണ്ടുകളും അമ്മമാരും ആന്റിമാരുമൊക്കെയാണത്രേ അവരെ വൃത്തിയായി നടത്തുന്നത്. ഇത്ര ന്യായീകരണങ്ങളൊക്കെ പറഞ്ഞാലും യുകെയിലെ വിവേചനങ്ങള്‍ക്കെതിരായുള്ള നിയമത്തിന് വിരുദ്ധമാണ് ഈ പരസ്യം. മതം, ലിംഗം, പ്രായം മുതലായവയുടെ അടിസ്ഥാനത്തില്‍ വിവേചിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
Leave a Reply