ബാബു ജോസഫ്

ബര്‍മിങ്ഹാം: ശുശ്രൂഷാനുഭവ ധ്യാനത്തിനായി സെഹിയോനില്‍ പ്രത്യേക പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ നടക്കുന്നു. ധ്യാനത്തിലേക്കുള്ള റെജിസ്‌ട്രേഷന്‍ തുടരുന്നു. കത്തോലിക്കാ നവ സുവിശേഷ വത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്ട്രികളിലോ മറ്റ് മേഖലകളിലോ പ്രവര്‍ത്തിക്കുകയോ അതിന് താല്പര്യപ്പെടുന്നവര്‍ക്കോ പങ്കെടുക്കാവുന്ന ശുശ്രൂഷാനുഭവ ധ്യാനം ഫെബ്രുവരി 17,18 ശനി, ഞായര്‍ തീയതികളില്‍ സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലും പ്രശസ്ത വചനപ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ ഡോ.ജോണ്‍ ദാസും ചേര്‍ന്ന് നയിക്കും. രണ്ട് ദിവസങ്ങളിലും കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കും.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാ തലങ്ങളിലേക്കും വഴിതിരിച്ചു വിടാനും ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഫാ.സോജി ഓലിക്കലും ഡോ.ജോണും ഒരുമിക്കുന്ന ധ്യാനത്തില്‍ ശുശ്രൂഷകരായി ഏത് മിനിസ്ട്രികളിലൂടെയും പ്രവര്‍ത്തിച്ചുകൊണ്ട് നിലനില്‍പ്പും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ക്കോ ആയതിന് താല്പര്യപ്പെടുന്നവര്‍ക്കോ പങ്കെടുക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും രണ്ട് ദിവസങ്ങളിലും നടത്തപ്പെടുന്നതാണ്.സമയം ഫെബ്രുവരി 17 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 6വരെ, 18 ഞായര്‍ രാവിലെ 11. 30 മുതല്‍ വൈകിട്ട് 6 വരെ. ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്‌സൈറ്റില്‍പ്രത്യേകം രജിസ്‌ട്രേഷന്‍ ആവശ്യമാണ്. അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ധ്യാനത്തിലേക്ക് ഓരോരുത്തരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ADDRESS.
ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT

വിവരങ്ങള്‍ക്ക്
അനി ജോണ്‍ ?07958 745246?.