ഫാ. ബിജു കുന്നയ്ക്കാട്ട്
സ്‌കന്ദോര്‍പ്പ്: അമ്പതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിലേറ്റു വാങ്ങുന്നതിനും കുടുംബജീവിത നവീകരണത്തിന് സഹായിക്കുന്നതിനുമായി രണ്ടുദിവസത്തെ വാര്‍ഷിക ധ്യാന ശുശ്രൂഷകള്‍ ഇന്നും നാളെയുമായി സ്‌കന്ദോര്‍പ്പ് കാത്തലിക് കമ്മ്യൂണിറ്റിയില്‍ നടക്കുന്നു. രണ്ടു ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് ധ്യാന ശുശ്രൂഷകള്‍.
കിംബേര്‍ലി പെര്‍ഫോമിങ്ങ് ആര്‍ട്ട് സെന്ററില്‍ വച്ചുനടക്കുന്ന ധ്യാന ശുശ്രൂഷകള്‍ക്ക് അറിയപ്പെടുന്ന വചന പ്രഘോഷകനായി റവ. ഫാ. റ്റോമി എടാട്ട് നേതൃത്വം നല്‍കും. സെഹിയോന്‍ യുകെ മിനിസ്ട്രിയോടനുബന്ധിച്ചുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും നയിക്കും.
വിഭൂതി ബുധനാഴ്ച തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ച് വി. കുര്‍ബാനയും അനുതാപത്തിന്റെ അടയാളമായ ചാരം പൂശലും (കുരിശുവര തിരുനാള്‍) മറ്റു പ്രത്യേക തിരുക്കര്‍മ്മങ്ങളും ഇന്നു നടക്കും. വികാരി ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നോമ്പുകാല ചൈതന്യത്തില്‍ ദൈവസ്വരം കേള്‍ക്കുവാനും ആത്മീയ ഉണര്‍വ് പ്രാപിക്കുവാനും എല്ലാവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
Leave a Reply