എറണാകുളം-അങ്കമാലി അതിരൂപതാംഗവും ഗ്രന്ഥകാരനും പ്രഭാഷകനുമായ റവ. ഡോ. പോൾ മണവാളൻ (83) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലായിരുന്നു അന്ത്യം. ഇളവൂര്‍ സെന്റ് ആന്റണി പള്ളിയിലെ ഇടവക തിരുന്നാളിനൊരുക്കമായ നൊവേന കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വചന സന്ദേശം പങ്കുവച്ച ശേഷം അനുജന് വറീതിന്റെ വസതിയില്‍ വന്ന് അത്താഴം കഴിച്ച് അല്പം വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പോളച്ചനെ ഉടന്‍ തന്നെ അങ്കമാലി LF ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അച്ചന് ദേഹാസ്വാസ്ഥ്യം വകവയ്ക്കാതെ ഡോക്ടറുടെ അടുത്തേയ്ക്ക് നടന്നു കയറുന്നതിനിടെ പൊടുന്നനെയായിരുന്നു ഹൃദയസ്തംഭനം ഉണ്ടാവുകയും പോളച്ചന് ഈ ലോകത്തോട് യാത്രപറയുകയും ചെയ്തു.
സ്റ്റോക്ക് ഓൺ ട്രെന്റിലെ ജോസ് ആന്റണി – ബെല്ല ദമ്പതികളുടെ ബന്ധുവായ അച്ചൻ 2016 ജൂണിൽ യുകെ സന്ദർശിക്കാൻ എത്തിയിരുന്നു. ജൂലൈ മാസത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ അച്ചൻ 2016 ജൂലൈ മൂന്നാം തിയതി സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന പെരുന്നാളിന്റെ മുഖ്യ കാർമ്മികനായിരുന്നു. മണവാളനച്ചൻ അന്ന് നൽകിയ പെരുന്നാൾ സന്ദേശം സ്റ്റോക്ക് വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പോന്ന മനോഹരമായ ജീവിതാനുഭവങ്ങൾ ആയിരുന്നു.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് എളവൂർ സെന്റ് ആന്റണീസ് (കുന്നേൽ) പള്ളിയിൽ. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് എടക്കുന്ന് പ്രീസ്റ്റ് ഹോമിലെത്തിക്കും. 4.30 മുതൽ എളവൂരിലെ വീട്ടിൽ പൊതുദർശനം. തിങ്കളാഴ്ച രാവിലെ 11ന് എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ പൊതുദർശനം. മെത്രാന്മാരുടെ കാർമികത്വത്തിലായിരിക്
എളവൂർ പരേതരായ മണവാളൻ മാത്യു-മറിയം ദന്പതികളുടെ മകനായി 1935 ഒക്ടോബർ ഒന്‍പതിനായിരുന്നു ജനനം. 1963 മാർച്ച് 10നു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. മലയാളസാഹിത്യത്തിൽ എംഎയും പിഎച്ച്ഡിയും നേടി. നോർത്ത് പറവൂർ, അങ്കമാലി പള്ളികളിൽ സഹവികാരിയായും പടിഞ്ഞാറേ ചേരാനല്ലൂർ, കാർഡിനൽ നഗർ, കാക്കനാട്, ചെങ്ങന്പുഴ നഗർ, എൻജിഒ ക്വാർട്ടേഴ്സ്, ചെങ്ങമനാട്, മംഗലപ്പുഴ പള്ളികളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. തൃക്കാക്കര ഭാരതമാതാ കോളജിലും മംഗലപ്പുഴ, കാർമൽഗിരി, റൊഗാത്തെ സെമിനാരികളിൽ പ്രഫസർ, വൈക്കം സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ, അങ്കമാലി ലിറ്റിൽ ഫ്ളവർ, എറണാകുളം ലിസി, ചുണങ്ങംവേലി നിവേദിത, വിൻസന്റ് ഡിപോൾ സെൻട്രൽ കൗണ്‍സിൽ എന്നിവയുടെ സ്പിരിച്വൽ ഡയറക്ടർ എന്നീ നിലകളിലും സേവനം ചെയ്തു. നിരവധി വേദികളിൽ പ്രഭാഷണങ്ങൾ നടത്തി. ഇരുപതു ഗ്രന്ഥങ്ങൾ രചിച്ചു. ലൂക്കാ സുവിശേഷം ധ്യാനവും വ്യാഖ്യാനവും ആണ് ഒടുവിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം.
ദീർഘനാളായി നിവേദിതയിലും തുടർന്ന് എടക്കുന്ന് പ്രീസ്റ്റ്ഹോമിലും വിശ്രമജീവിതം നയിച്ചുവരികയായിരുന്നു
Leave a Reply