ഇബ്രാഹിം വാക്കുളങ്ങര

സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് നാലാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ശ്രീ എൻ പി ചന്ദ്രശേഖരൻ (കൈരളി TV ന്യൂസ് ഡയറക്ടർ ), സഖാവ് പി.കെ ഹരികുമാർ (സാഹിത്യ പ്രവർത്തക സംഘം ചെയർമാൻ, മുൻ കേരള ഗ്രന്ഥ ശാല ചെയർമാൻ, എം ജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ) , ചിന്തകനും പ്രഭാഷകനും ആയ ശ്രീ ശ്രീചിത്രൻ എം ജെ എന്നിവർ ഈ ആഴ്ച സദസ്സിൽ പങ്കെടുക്കും . ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യു കെ ഒരുക്കുന്ന ഹ്രസ്വ ചിത്രം ” ഉറപ്പാണ് രണ്ടാമൂഴം ” ത്തിന്റെ പ്രദർശനോൽഘാടനം ഞായറാഴ്ച ഈ സദസ്സിൽ നടത്തപ്പെടും. കൈരളി TV ന്യൂസ് ഡയറക്ടർ ശ്രീ എൻ പി ചന്ദ്രശേഖരൻ പ്രദർശനോൽഘാടനം നിർവ്വഹിക്കും. ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ ഈ ഹ്രസ്വചിത്രം പ്രദർശനോൽഘാടനത്തിനു ശേഷം നവ മാധ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

” ഉറപ്പാണ് രണ്ടാമൂഴം “എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്ഷയ് കാപ്പാടൻ ആണ്. താഴെ പറയുന്നവരാണ് ഈ ഹ്രസ്വചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരും അഭിനേതാക്കളും ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി : പ്രകാശ് ക്യാറ്റ്ഐ, എഡിറ്റിംഗ്: സനോജ് ബാലകൃഷ്ണൻ , സംഗീതം: റിജോ ജോസഫ് വാഴപ്പള്ളി, ഗ്രാഫിക്സ്: ജെനിത് എം വി മയ്യിൽ, ഡിസൈൻ: അർജുൻ ജി ബി.

അഭിനേതാക്കൾ : നാദം മുരളി, രതീഷ് കുര്യ , ബാബു കൊടോളിപ്രം , ബിജു ഋത്വിക് , കവിത ബിജു , ലക്ഷ്മി , ലിയോണ പ്രകാശ് , ഷിജു പദം മയ്യിൽ , ബിജേഷ് എംവി , കണ്ണേട്ടൻ , സി പി ദാമോദരൻ , ഡോ . വേണു .
സാംസ്‌കാരിക സദസ്സിന്റെ നാലാം വേദി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തം സമീക്ഷ നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.