അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ലിച്ചിയെന്ന അന്ന രേഷ്മ രാജന്‍. ഒരു ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മമ്മൂക്ക ഫാന്‍സ് താരത്തിനെതിരെ തിരിഞ്ഞിരുന്നു. ഇതില്‍ വിഷമിച്ച് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അന്ന സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു. താന്‍ പറഞ്ഞത് വളച്ചൊടിച്ചതാണെന്ന് കരഞ്ഞുകൊണ്ട് ലിച്ചി പറഞ്ഞു. എന്നാല്‍ എന്തിനാണ് ലിച്ചി കരഞ്ഞതെന്ന് റിമ ചോദിക്കുന്നു. 65 വയസ് പ്രായമുള്ള മമ്മൂട്ടിക്ക് അച്ഛന്‍ വേഷം ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ എന്തിനാണ് കരുതുന്നത്. അദ്ദേഹം ആ റോള്‍ ഗംഭീരമാക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കൗരവരിലെ കഥാപാത്രത്തെ ഓര്‍മയില്ലേ? റിമ ചോദിക്കുന്നു. മലയാളസിനിമയിലെ സൂപ്പര്‍ബ്രില്യന്റ് ആക്ടര്‍ ആയ അദ്ദേഹം എഴുപതുകാരനായോ മുപ്പതുകാരനായോ അഭിനയിക്കും. ഉര്‍വശി, ശോഭന, രേവതി എന്നിവരും ഇതുപോലെ അഭിനയിച്ചിട്ടുണ്ട്. ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണ് ഇവിടെ പ്രശ്‌നം. എന്തിനാണ് ലിച്ചി മാപ്പുപറഞ്ഞത്? റിമ ചോദിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ