ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലിസ് ട്രസിന്റെ ഓരോ തെറ്റായ നടപടികളും പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക്. ഇംഗ്ലണ്ടിൽ ഷെയ്ൽ ഗ്യാസ് ഫ്രാക്കിംഗിന്റെ നിരോധനം ഇപ്പോഴിതാ അദ്ദേഹം പിൻവലിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയായതിന് പിന്നാലെയുള്ള ഇത്തരം നീക്കങ്ങൾ ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ആദ്യദിനം ഡാറ്റാ ലംഘനങ്ങളെ തുടർന്ന് പുറത്താക്കിയ സുല്ല ബ്രാവർമാന്റെ തിരിച്ചുവരവിനെ അദ്ദേഹം ന്യായീകരിച്ചതും വാർത്തകളിൽ നിറഞ്ഞു. രാജ്യത്തെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നത് തുടരുമെന്നും അതാണ് സർക്കർ നയമെന്നും പറഞ്ഞ അദ്ദേഹം ആനുകൂല്യങ്ങൾ വെറുതെ നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കി.
പണപ്പെരുപ്പത്തിനൊപ്പം സംസ്ഥാന പെൻഷൻ ഉയരുമോ എന്നതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചെങ്കിലും പ്രതികരിക്കാൻ അദ്ദേഹത്തിന്റെ വക്താവ് വിസമ്മതിച്ചു. പ്രഖ്യാപനം രണ്ടാഴ്ചയിലേറെ വൈകിയ സാഹചര്യത്തിൽ നവംബർ 17-ന് നികുതിയും ചെലവും സംബന്ധിച്ച ഗവൺമെന്റിന്റെ പദ്ധതികൾ ജെറമി ഹണ്ട് അവതരിപ്പിക്കും. ഷെയ്ൽ ഗ്യാസ് ഫ്രാക്കിംഗിന്റെ നിരോധനം പരിസ്ഥിതി സംഘടനകളുടെയും പ്രാദേശിക കമ്മ്യൂണിറ്റികളുടെയും എതിർപ്പിനെത്തുടർന്ന് 2019 ലാണ് നിർത്തിവെച്ചത്.
Leave a Reply