ഉത്തരാഖണ്ഡിലെ ഋഷികേശ് – ബദ്രിനാഥ് ദേശീയപാതയിൽ ഗ്യാസ് ട്രക്ക് പൊട്ടിത്തെറിച്ചു. ഇൻഡേൻ ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. ഖാങ്ക്രയിൽ ഇന്നു രാവിലെയുണ്ടായ അപകടത്തെത്തുടർന്നു ബദരീനാഥിലേക്കുള്ള ചാര്‍ ദാം യാത്ര തടസപ്പെട്ടു.
ഒന്നിൽ കൂടുതൽ തവണ സ്ഫോടന ശബ്ദം കേട്ടതായി ആളുകൾ പറഞ്ഞു. എന്നാൽ എങ്ങനെയാണ് സ്ഫോടനം ഉണ്ടായതെന്ന് അറിവായിട്ടില്ല.
Leave a Reply