റോക്ക് ആന്‍റ് റോള്‍ സംഗീതത്തിന്‍റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ചക്ക് ബെറി അന്തരിച്ചു. തൊണ്ണൂറു വയസ്സായിരുന്നു. സംഗീതത്തിന്‍റെ വിവിധ തലങ്ങളില്‍ കഴിവു തെളിയിച്ച ചക്ക് മികച്ച ഗിറ്റാറിസ്റ്റും ഗാനരചയിതാവും ഗായകനുമായിരുന്നു. അമേരിക്കയിലെ മധ്യവര്‍ഗ ആഫ്രോ -അമേരിക്കന്‍ കുടുംബത്തില്‍ ജനിച്ച ചക്ക് 25ാം വയസ്സിലാണ് സംഗീതലോകത്തെത്തുന്നത്.
ജോണി ബി ഗൂഡ് , സ്വീറ്റ് ലിറ്റില്‍ സിക്സ്റ്റീന്‍, മെബെലിന്‍ തുടങ്ങി അദ്ദേഹം എഴുതി, അവതരിപ്പിച്ച ഗാനങ്ങള്‍ പ്രശസ്തമായിരുന്നു. റോക്ക് ആന്റ് റോളിന്‍റെ മറ്റൊരു പേരാണ് ചക്ക് ബെറിയെന്ന് സംഗീതലോകം അദ്ദേഹത്തെ വാഴ്ത്തിയിരുന്നു. 1977ല്‍ ഭൂമിയുടെ സംഗീതമെന്ന നിലയില്‍ ബഹിരാകാശത്തെത്തിച്ച ഫോണോഗ്രാഫ് റെക്കോര്‍ഡില്‍ ചക്കിന്‍റെ ഗാനങ്ങളും ഉള്‍പ്പെട്ടിരുന്നു. 2004ല്‍,, എക്കാലത്തേയും മികച്ച നൂറ് സംഗീതജ്ഞരെ തിരഞ്ഞെടുത്തതില്‍ അഞ്ചാമതായിരുന്നു ചക്ക്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ