പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ്, വംശവെറിയന്‍ നടപടിയാണെന്ന് പ്രശസ്ത റോക്ക് സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്. പിങ്ക് ഫ്‌ളോയിഡ് എന്ന വിഖ്യാത റോക്ക് ബാന്‍ഡിന്റെ സ്ഥാപകാംഗമാണ് റോജര്‍ വാട്ടേഴ്‌സ്. ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് റോജര്‍ വാട്ടേഴ്‌സ് മോദിയേയും പൗരത്വ നിയമത്തേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. ഡല്‍ഹി സ്വദേശിയായ കവി ആമിര്‍ അസീസിന്റെ കവിത റോജര്‍ വാട്ടേഴ്‌സ് വായിച്ചു.
ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്നുള്ള കവിയെ റോജര്‍ വാട്ടേഴ്‌സ് പരിചയപ്പെടുത്തയത്, മോദിക്കും അയാളുടെ ഫാഷിസ്റ്റ്, വംശീയ പൗരത്വ നിയമത്തിനുമെതിരെ പോരാടുന്നയാള്‍ എന്നാണ്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് റോജർ വാട്ടേഴ്സ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് റോജര്‍ വാട്ടേഴ്‌സ് പറഞ്ഞു.
Leave a Reply