റിങ് മാസ്റ്ററിനു ശേഷം റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ, വിനായകൻ, ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, രൺജി പണിക്കർ, നമിത, സ്രിന്റ എന്നിവരാണ് പ്രധാനതാരങ്ങൾ. ഗോവയിലാണു സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്.
ക്യാംപസിൽ നിന്നു പിരിഞ്ഞതിനു ശേഷവും സൗഹൃദം തുടരുന്ന നാലു പേർ അവരുടെ സുഹൃത്തിനെ തേടി ഗോവയിലേക്കു നടത്തുന്ന യാത്രയാണു സിനിമ. തായ്‌ലൻഡ്, കൊച്ചി എന്നിവയായിരുന്നു മറ്റു ലൊക്കേഷനുകൾ. ഗോപി സുന്ദറാണു സംഗീതം. ചിത്രം ജൂൺ 24ന് തിയറ്ററുകളിലെത്തും.
Leave a Reply