ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്‌ ലൻഡിലെ അബർദീനിലെ ആദ്യകാല മലയാളികളിൽ ഒരാളായ റോയി ജോർജ് ആകസ്മികമായി മരണത്തിന് കീഴടങ്ങി. 62 കാരനായ റോയി ജോർജ് പത്തനംതിട്ട കുമ്പഴ വില്ലകത്ത് തെക്കേതിൽ കുടുംബാംഗമാണ്. റോയിയും കുടുംബവും ഒന്നര ദശാബ്ദങ്ങൾക്ക് മുൻപാണ് സൗദിയിൽ നിന്ന് യുകെയിലേയ്ക്ക് എത്തിയത്. ഭാര്യ സോഫി. രേഷ്മ, ജോയൽ എന്നിവരാണ് മക്കൾ.

ബന്ധുക്കളും സുഹൃത്തുക്കളുമായി നാട്ടിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റോയിയുടെ ജീവൻ മരണം കവർന്നെടുത്തത്.

ശവസംസ്കാര ശുശ്രൂഷകൾ നാളെ 27-ാം തീയതി വ്യാഴാഴ്ച വീട്ടിൽ ആരംഭിച്ച് പത്തനംതിട്ട കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോയി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായ മരണത്തിന്റെ വേദനയിലാണ് യുകെ മലയാളികൾ . ബ്ലാക്ക് പൂളിലെ മെറീനയുടെ വിയോഗം തീർത്തും ആകസ്മികമായിരുന്നു. പല്ലുവേദനയായി ആശുപത്രിയിലെത്തിയ മെറീന 46 -മത്തെ വയസ്സിൽ രണ്ടു പെൺകുട്ടികളെ അനാഥരാക്കി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹേവാർഡ് ഹീത്തിലെ മഞ്ജു ഗോപാലകൃഷ്ണനും ഹള്ളിലെ ഡോ. റിതേഷും ക്യാൻസർ ബാധിതരായാണ് മരിച്ചത്.