ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എലിസബത്ത് രാജ്ഞിയ്ക്ക് ആദരാ‍ഞ്ജലികൾ അർപ്പിക്കാനെത്തുന്നവർക്ക് കർശന നിർദേശങ്ങളുമായി യു കെ. ശവപ്പെട്ടിയുമായി സെൽഫിയെടുക്കാൻ ആരെയും അനുവദിക്കില്ല എന്നതുൾപ്പടെ കർശന നിർദേശങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. പൂക്കൾ, പതാക, ബാ​ഗ് എന്നിവയ്ക്ക് പ്രവേശന അനുമതിയില്ല. നിയന്ത്രണങ്ങളെല്ലാം പാലിക്കാൻ ആളുകൾ സഹകരിക്കണമെന്നും നിർദേശത്തിൽ ​ഗവൺമെന്റെ് അഭ്യർത്ഥിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കെല്ലാം കൈത്തണ്ടയിൽ കെട്ടാൻ പ്രത്യേക ബാൻഡ് നൽകും. ഒരാൾക്ക് ഒന്നിലേറെ ബാൻഡ് അനുവദിക്കില്ല. ഇതു ധരിക്കുന്നവർക്കു മാത്രമേ ചടങ്ങിലേക്കു പ്രവേശനമുണ്ടാകൂ. വരിനിൽക്കുന്നവരെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷത്തിലായിരിക്കും. വരിതെറ്റിക്കുന്നവരെയും മദ്യപരെയും ഉടൻ തന്നെ പുറത്താക്കുമെന്നും നിർദേശത്തിൽ പറയുന്നു.

ചടങ്ങിലേക്കു കുട്ടികൾക്കു പ്രവേശനമുണ്ടാകും. മൃതദേഹം കാണാൻ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടിവരുമെന്നതു കൂടി പരിഗണിച്ചുവേണം കുട്ടികളെ കൊണ്ടുവരാനെന്നാണു നിർദേശത്തിൽ പറയുന്നത്. വീൽ ചെയറിലുള്ളവർക്കും പ്രവേശനം അനുവദിക്കും. ഭക്ഷണവും കുടിവെള്ളവും ചടങ്ങു നടക്കുന്ന കെട്ടിടത്തിനുള്ളിലേക്കു കൊണ്ടുപോകാൻ അനുവാദമില്ല. വരി നിൽക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്താനും അനുവാദമില്ലെന്ന് അറിയിപ്പിലുണ്ട്.