ബ്രക്സിറ്റിനു ശേഷമുള്ള യുഎസ്- യുകെ വ്യാപാര ചർച്ചകളിൽ എൻ എച്ച് എസ് (നാഷണൽ ഹെൽത്ത് സർവീസ് ) ഒരു ചർച്ചാ വിഷയമായി മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ത്രിദിന ബ്രിട്ടൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് വിവാദമായ ഈ പ്രസ്താവന അദ്ദേഹം നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാവുന്ന ഒരു “അസാധാരണ” കരാർ സാധ്യമാണ് . . വ്യാപാര ചർച്ചകളിലെല്ലാം എൻ എച്ച് എസ് വിഷയമാകും” എന്ന് അദ്ദേഹം പറഞ്ഞു. തെരേസ മേയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ട്രംപ് വിവാദ വിഷയങ്ങളെ കുറിച്ചു പ്രസ്താവിച്ചത് . എന്നാൽ സമവായ ചർച്ചകൾ ഉള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാർത്താസമ്മേളനത്തിൽ കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ ഈ പ്രസ്താവന ആശ്ചര്യപ്പെടുത്തി. വ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സമവായത്തിലൂടെ ആണ് എത്തിച്ചേരുന്നതെന്നും ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ   തെരേസ മേയുടെ ഇത്തരത്തിലുള്ള പ്രതികരണം മൂലം ട്രംപ് പിന്നീട് തന്റെ പ്രസ്താവന തിരുത്തി. ഹെൽത്ത് സർവീസിന് ഒരു വാണിജ്യ വിഷയമായി കണ്ടിട്ടില്ല എന്നായിരുന്നു   ഗുഡ്മോർണിംഗ് ബ്രിട്ടണ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചത്.

തെരേസ മേ യോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പുകഴ്ത്താനും മറന്നില്ല. തന്നെക്കാൾ മികച്ച ഒരു നേതാവാണ് തെരേസ മേ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എൻ എച്ച് എസിനെ സംബന്ധിക്കുന്ന പ്രസ്താവനയാണ് വിവാദമായത്. ഇതിനെ തുടർന്ന് എൻ എച്ച്എസിനെ ഒരു വിൽപ്പനച്ചരക്കാക്കുക ഇല്ല എന്ന് പ്രതികരണവുമായി ബ്രിട്ടനിലെ പല പ്രമുഖരും മുന്നോട്ട് വന്നിട്ടുണ്ട്.

ബ്രിട്ടനിലെ പല പ്രമുഖ നേതാക്കളും വാർത്താ സമ്മേളനത്തിന് ശേഷം ട്രംപിനെ സന്ദർശിച്ചു. മുൻ ടോറി നേതാവ് ഡങ്കൻ സ്മിത്ത്, നിഗെൽ ഫരാജ് തുടങ്ങിയവർ ഇതിൽ പെടും. പിന്നീട് ചാൾസ് രാജകുമാരനും ഭാര്യക്കും അദ്ദേഹം വിരുന്ന് സൽക്കാരം നടത്തുകയും ചെയ്തു.