മൂന്നാം ലോക മഹായുദ്ധത്തിന് പ്രാരംഭം കുറിക്കുന്ന ആക്രമണം നടത്താന്‍ റഷ്യ തയ്യാറെടുക്കുന്നു. പാശ്ചാത്യ രാജ്യങ്ങളുമായി രൂപപ്പെട്ടിരിക്കുന്ന പുതിയ പ്രശ്്‌നങ്ങള്‍ക്കിടെയാണ് പുതിയ സൈനിക നീക്കവുമായി റഷ്യ രംഗത്ത് വന്നതായുള്ള റിപ്പോര്‍ട്ടുതകള്‍ പുറത്തു വന്നിരിക്കുന്നത്. ആയിരക്കണക്കിന് സൈനികരും ടാങ്കുകളും യുദ്ധവിമാനങ്ങളും മിസൈലുകളും റഷ്യ തയ്യാറാക്കി നിര്‍ത്തി കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിര്‍ണായക യുദ്ധത്തില്‍ നാറ്റോ സൈന്യത്തെ വോഗത്തില്‍ കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ യുദ്ധ സന്നാഹങ്ങള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരു ഭാഗത്തും യുദ്ധഭീതി പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിന് റഷ്യ വലിയ ഭീഷണി ഉയര്‍ത്തികൊണ്ടിരിക്കുകയാണെന്ന് അറ്റോമിക് കൗണ്‍സിലിലെ പ്രതിരോധ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. റഷ്യന്‍ സൈന്യത്തിന്റെ യുദ്ധ തയ്യാറെടുപ്പുകള്‍ യൂറോപ്പിനെ ആക്രമിക്കാന്‍ ലക്ഷ്യവെച്ചുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന നിരീക്ഷണങ്ങള്‍.
നിലവില്‍ യൂറോപ്പില്‍ തമ്പടിച്ചിരിക്കുന്ന പാശ്ചാത്യ സൈന്യത്തിന് റഷ്യയുടെ സൈനിക ശേഷിയെ മറികടക്കാനുള്ള ശക്തിയില്ല. റഷ്യ ശക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബാള്‍ട്ടിിക്കിലെ സൈനിക ശേഷി നാറ്റോ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ സൈനികരും ആയുധങ്ങളും നാറ്റോ പാളയത്തിലെത്തണം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അടുത്തായി പുടിന്റെ സൈന്യം എത്തിക്കഴിഞ്ഞുവെന്ന് അറ്റോമിക് കൗണ്‍സില്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫിന്‍ലാന്റ്, എസ്റ്റോണിയ, ലാത്‌വിയ, ബെലാറസ്, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ ലിത്യാനിയക്കും പോളണ്ടിനും ഇടയിലുള്ള പ്രദേശങ്ങളിലും റഷ്യന്‍ ടാങ്കുകള്‍ നിലയുറപ്പിച്ചുവെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തില്‍ ആദ്യ ആക്രമണത്തിന് തയ്യാറെടുക്കുകയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ള സൈനിക വ്യൂഹത്തിന്റെ ലക്ഷ്യം.
യുദ്ധം ആരംഭിക്കുകയാണെങ്കില്‍ ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം. 38 ബ്രിട്ടീഷ് നഗരങ്ങളെ ലക്ഷ്യം വെച്ച് റഷ്യ ആണവായുധ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് നോവിചോക് ഉപയോഗിച്ചാണ് സെര്‍ജി സ്‌ക്രിപാല്‍ ആക്രമിക്കപ്പെടുന്നത്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടണ്‍ ആരോപിച്ചു. എന്നാല്‍ ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ആരംഭിച്ച ശീതയുദ്ധത്തില്‍ ബ്രിട്ടന്‍ റഷ്യന്‍ ഡിപ്ലോമാറ്റുകളെ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായി റഷ്യയും ബ്രിട്ടീഷ് ഡിപ്ലോമാറ്റുകളെ മോസ്‌കോയില്‍ നിന്ന് പുറത്താക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഗുരുതരമായ വിള്ളലാണ് ഉണ്ടായിരിക്കുന്നത്.
Leave a Reply