ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുക്രെയ്നിലേക്ക് വെടിമരുന്ന് അയയ്ക്കാനുള്ള ബ്രിട്ടന്റെ പദ്ധതികളോട് പ്രതികരണവുമായി വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും വാർത്തയോട് പ്രതികരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രെയ്‌നിലേക്ക് ബ്രിട്ടൻ അയക്കുന്ന ചില വെടിമരുന്നുകളിൽ കാലഹരണപ്പെട്ട യുറേനിയം അടങ്ങിയ റൗണ്ടുകളും ഉൾപ്പെടുന്നുവെന്ന് പുടിൻ പറഞ്ഞു. ‘യുണൈറ്റഡ് കിംഗ്ഡം, ഉക്രെയ്നിലേക്ക് ടാങ്കുകൾ മാത്രമല്ല, യുറേനിയം കുറഞ്ഞ ഷെല്ലുകളും വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംഭവിക്കുകയാണെങ്കിൽ, പാശ്ചാത്യ രാജ്യങ്ങൾ കൂട്ടായി ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നതിനാൽ അതിനനുസരിച്ച് പ്രതികരിക്കാൻ റഷ്യ നിർബന്ധിതമാകും’- പുടിൻ പറഞ്ഞു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുടിൻ സംസാരിച്ചത്. ചൈനയുമായുള്ള ബന്ധം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ലോകം വീണ്ടുമൊരു ആണവ ദുരന്തത്തിലേക്ക് പോവുകയാണോ എന്നുള്ളതിനെ കുറിച്ച് വിശദമായ ചർച്ചകൾ വേണം. ആണവ സഹായങ്ങൾ ഇരുരാജ്യങ്ങൾക്കും പുറത്ത് നിന്ന് ലഭിക്കുന്നതിലൂടെ വിഷയം കൂടുതൽ ഗൗരവതരമാവുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ചൈനീസ് നേതാവ് ഷി ജിൻപിങ്ങിനോട് അടിയന്തര സൈനിക സഹായത്തിനായി യാചിക്കുന്നത് ഇത് ആദ്യമായാണ്. ആണവസഹായം തേടുന്നതിലൂടെ പരസ്പരം പോരാടിക്കാനാണ് ഇരുവരുടെയും തീരുമാനം. ആളുകളുടെ ജീവിതത്തെ പലവിധ അപകടങ്ങളിലേക്ക് തള്ളി വിടാനാണ് ഇവർ ശ്രമിക്കുന്നതെന്നും, ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്നും അധികൃതർ പറഞ്ഞു.