ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഉക്രയിനു വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു ബ്രിട്ടീഷ് പൗരൻ റഷ്യയുടെ പിടിയിലായതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. 22 വയസ്സുകാരനായ ജെയിംസ് സ്കോട്ട് റൈസ് ആൻഡേഴ്സൺ ആണ് ശത്രു സൈന്യത്തിന്റെ പിടിയിലായത്. ഇയാൾ നേരത്തെ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്തിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
റഷ്യയിലെ കുർസ്ക് ഏരിയയിൽ വെച്ചാണ് ഇയാൾ പിടിക്കപ്പെട്ടത്. മുൻ ബ്രിട്ടീഷ് സൈനികൻ റഷ്യൻ സേനയുടെ പിടിയിലായ വാർത്ത റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ആയ ടാസ് ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ജെയിംസ് സ്കോട്ട് റൈസ് ആൻഡേഴ്സൺ റഷ്യൻ സൈന്യത്തിന്റെ പിടിയിലായ സംഭവത്തിൽ അദ്ദേഹത്തിൻറെ കുടുംബത്തെ പിന്തുണയ്ക്കുമെന്ന് യുകെ വിദേശകാര്യ ഓഫീസ് പറഞ്ഞു.
2019 മുതൽ 2023 വരെ ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചതായി ആൻഡേഴ്‌സൺ പറയുന്ന വീഡിയോ സമൂഹ മാധ്യമമായ ടെലഗ്രാമിൽ കൂടി പുറത്തുവന്നു. തന്റെ ജോലി നഷ്ടപ്പെടുകയും ടെലിവിഷനിൽ കൂടി ഉക്രയിൻ – റഷ്യ യുദ്ധത്തെ കുറിച്ചുള്ള വാർത്തകളും റിപ്പോർട്ടുകളും കാണുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ സന്നദ്ധ പ്രവർത്തനത്തിൽ ഉൾപ്പെടുന്ന ഉക്രയിനിൻ്റെ സൈനിക വിഭാഗത്തിൽ ചേർന്നതെന്ന് ജെയിംസ് സ്കോട്ട് റൈസ് ആൻഡേഴ്സൺ പറയുന്നതായി വീഡിയോയിലുണ്ട്.
Leave a Reply