ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളെയാകമാനം കണ്ണീരിലാഴ്ത്തിയ ദുഃഖകരമായ ഒരു വാർത്തയായിരുന്നു രണ്ടാഴ്‌ച മുൻപ് നമുക്ക് മുമ്പിൽ എത്തിയത് . സ്വപ്നങ്ങളും പ്രതീക്ഷകളുമായി വെറും നാലു മാസം മുൻപ് യുകെയിലേക്ക് എത്തിയ റൈഗനെ കാത്തിരുന്നത് അതിദാരുണമായ വിടപറച്ചിൽ ആയിരുന്നു .

റൈഗൻെറ വിടവാങ്ങലിൽ മനം തകർന്നിരിക്കുന്ന ബന്ധുമിത്രാദികൾക്ക് അവരുടെ വിഷമത്തിൽ കൈത്താങ്ങാകുന്നതിനു പകരം, വിടവാങ്ങിയ റൈഗൻെറ മരണത്തിൽ കൂടുതൽ ദുരൂഹതകൾ കലർന്ന, വാർത്തകളും, കഥകളും സ്വയം മെനഞ്ഞു ബന്ധുമിത്രാദികളെ വീണ്ടും വിഷമത്തിലേക്ക് ആഴ്ത്തുകയാണ് യുകെയിലെ പല പ്രമുഖ പ്രവർത്തകരും ചെയ്തു എന്നത് ദുഃഖകരമായ കാര്യമാണ്.

സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി . ഇന്നലെയാണ് (14/07/24) പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം , പോലീസ് ഉദ്യഗസ്ഥരുടെ ഭാഗത്ത്‌ നിന്ന് വ്യക്തമായ കാരണം അറിയാൻ കഴിഞ്ഞത് . അതിൻപ്രകാരം ജോലി ചെയ്യുന്ന വെയർ ഹൗസിൽ വെച്ച് ഒരു വലിയ ബീം തലയിൽ വന്നു പതിക്കുകയും , അതുമൂലം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതുമാണ് മരണകാരണമായി മാറിയത് എന്നാണ് പോലീസ് അറിയിച്ചത് . അതുപോലെ വേറെ ഒരു രീതിയിലുമുള്ള , സംശയാസ്പദമായ ഒരു സംഭവങ്ങളും മരണത്തിനു പുറകിൽ ഇല്ലെന്ന് പോലീസ് വ്യക്തമായി അറിയിച്ചു . കൂടാതെ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വേണ്ടി പോലീസ് അനേഷണം തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്യൂണറൽ ഡയറക്ടേഴ്സിന് റൈഗന്റെ ബോഡി ഇന്ന് തന്നെ വിട്ടുകിട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത് . ആയതിനാൽ ബിർമിംഗ്ഹാമിൽ വെച്ച് നാളെ യുകെയിലുള്ള സുഹൃത്തുക്കൾക്കും , ബന്ധുക്കൾക്കും വേണ്ടി പൊതുദർശനം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഏകദേശം നാലുമണിയോടുകൂടി പൊതുദർശനം അതിനുശേഷം, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിൻെറ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാന അഞ്ചുമണിയോടുകൂടി തുടങ്ങുന്നതായിരിക്കും..

യുകെ മലയാളികൾക്ക് റൈഗനെ അവസാനമായി ഒരു നോക്ക് കാണാൻ നാളെ (16/07/24 ).

Olton Friary Roman Catholic Church. The Friary, St. Bernards Rd, Solihull B92 7BL

അവസരം ഒരുക്കിയിരിക്കുന്നു..

കേരളത്തിൽ നടക്കുന്ന മൃതസംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.