ബാഹുബലി 2 വിനുശേഷം പ്രഭാസ് അഭിനയിക്കുന്ന ത്രില്ലർ ചിത്രമാണ് സാഹോ. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സുജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് സാഹോയിലെ നായിക. നേരത്തെ അനുഷ്കയുടെ പേരാണ് നായികയുടെ സ്ഥാനത്തേക്ക് ഉയർന്നു കേട്ടതെങ്കിലും പിന്നീട് ശ്രദ്ധയെ നായികയാക്കുകയായിരുന്നു. ജാക്കി ഷറോഫാണ് വില്ലനെന്നാണ് സൂചന.

വൻ താരനിര തന്നെ അണിനിരക്കുന്ന സാഹോയിൽ , ഹിന്ദി, തമിഴ്, മലയാളം സിനിമാരംഗത്തുനിന്നുളള താരങ്ങളും ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന വിവരം. മലയാളത്തിൽനിന്നും മോഹൻലാലും തമിഴിൽനിന്നും അരുൺ വിജയ്‌യും ചിത്രത്തിലെത്തുമെന്നാണ് വിവരം. ഈ വിവരം ആരാധകരെ ഒന്നുകൂടി ആവേശത്തിലാക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

150 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന സാഹോ പ്രഭാസിന്റെ കരിയറിലെ മറ്റൊരു പ്രധാനചിത്രം കൂടിയാണ്. ബോളിവുഡിൽ നിന്നുള്ള പല ഓഫറുകളും നിരസിച്ചാണ് താരം ഈ സിനിമയിൽ കരാർ ഒപ്പിട്ടത്. ഇതിൽ അഭിനയിക്കാൻ 30 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ചാകും റിലീസ് ചെയ്യുക.