ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലിസ് ട്രസിനെതിരെ രൂക്ഷ വിമർശനവുമായി ബോറിസ് മന്ത്രി സഭയിലെ അംഗം മൈക്കൽ ഗോവ്. ട്രസിന്റെ എതിരാളികളായിരുന്ന കെമി ബാഡെനോക്ക്, ഋഷി സുനക്ക് എന്നിവരെ പിന്തുണച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. ലിസ് ട്രസ് തെറ്റുകൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക അസ്ഥിരതയെക്കുറിച്ചും സംസാരിച്ചു. ബർമിംഗ്ഹാമിൽ കൺസർവേറ്റീവ് പാർട്ടി കോൺഫറൻസ് ആരംഭിച്ചപ്പോൾ ആദ്യമുയർന്ന വിമർശനം ഇത് തന്നെയായിരുന്നു. നികുതി വെട്ടിക്കുറയ്ക്കാൻ കടം വാങ്ങുന്നത് തെറ്റാണെന്നും ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുമ്പോൾ ഏറ്റവും സമ്പന്നരുടെ ഭാരം കുറയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഗോവ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതികൾ വഷളവുകയാണെന്നും ഏറ്റവും ഉയർന്ന പൗണ്ട് നിരക്ക് കുറയ്ക്കാൻ വോട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിമതർക്കൊപ്പം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലയളവിൽ ലിസ് ട്രസ് ഇതിനെ പറ്റി സംസാരിച്ചില്ലെന്നും ഗോവ് കുറ്റപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, സർക്കാരിനെതിരെ പോയാൽ എംപിമാരെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ടോറി ചെയർമാൻ ജെയ്ക് ബെറി പറഞ്ഞു. ചാൻസലർ ക്വാസി ക്വാർട്ടെങ്ങിന്റെ സാമ്പത്തിക പരിപാടി നടത്തുന്ന രീതിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് ലിസ് ട്രസ് സമ്മതിച്ചെങ്കിലും ഉള്ളടക്കത്തെ പിന്തുണയ്ക്കുകയാണ് ചെയ്‍തത്. അതിസമ്പന്നർക്കുള്ള നികുതി വെട്ടിക്കുറയ്ക്കുന്ന തീരുമാനവും സർക്കാർ കടമെടുക്കാൻ ഒരുങ്ങുന്നത് പതിനായിരക്കണക്കിന് ആളുകളെ ദുരിതത്തിലാക്കാനുള്ള നടപടിയാണെന്നും വിമർശനം ഉയർന്നു. അടിയന്തിരമായി പരിഹാരം കണ്ടെത്തേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനു അത്യാവശ്യം ആണെന്നും ചൂണ്ടികാട്ടി.