ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളംയുകെയുടെ സഹയാത്രികയും പത്തനംതിട്ടയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം ലക്ചറുമായ അനുജ സജീവിൻെറ ഭർത്താവ് സജീവ് കുമാർ എസ് (47) ഖത്തറിൽ നിര്യാതനായി. സജീവ് കുമാർ ഖത്തർ ആമ്ഡ് ഫോഴ്സിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി അനുഷ്ഠിക്കുകയായിരുന്നു. പത്തനംതിട്ട എലന്തൂർ ഒറ്റപ്ലാമൂട്ടിൽ പരേതനായ ഒ എൻ ശിവരാജൻെറയും സരോജീനിയമ്മയുടെയും മകനാണ്. സൂര്യഗായത്രിയും സൂര്യകിരണും ആണ് മക്കൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളംയുകെയുടെ വായനക്കാർക്ക് അനുജ സജീവ് ചിരപരിചിതയാണ്. അനുജ സജീവിൻെറ ഒട്ടേറെ കഥകളും ചിത്രങ്ങളും മലയാളംയുകെയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

പ്രിയപ്പെട്ട അനുജ ടീച്ചറിൻെറ ഭർത്താവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.