ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലിസ് ട്രസിന് പിന്തുണയുമായി മുൻ ചാൻസലർ സാജിദ് ജാവിദ്. നമ്മുടെ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ ലിസ് ട്രസിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രസിന്റെ പ്രഖ്യാപനം പോലെ അടിയന്തര നികുതി വെട്ടിക്കുറയ്ക്കലാണ് ഇപ്പോൾ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. യുകെയെ ഒരു ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥയാക്കാൻ മാത്രമേ സുനക്കിന്റെ പദ്ധതികൾക്ക് സാധിക്കൂ എന്നും ജാവിദ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജാവിദിന്റെ പിന്തുണ ലിസ് ട്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്ത് പകരുന്നുണ്ട്. നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് അഞ്ച് സ്ഥാനാർത്ഥികളുടെ പിന്തുണയും ട്രസിനുണ്ട്. ട്രഷറിയിൽ ജാവിദിനൊപ്പം പ്രവർത്തിക്കുകയും 2020 ൽ അദ്ദേഹത്തിന്റെ പിൻഗാമിയായി ചാൻസലറാകുകയും ചെയ്ത സുനകിന് ഈ പിന്തുണ പ്രഖ്യാപനം തിരിച്ചടിയാകും.

നികുതി വെട്ടിക്കുറയ്ക്കൽ ഇപ്പോൾ അത്യന്താപേക്ഷിതമാണെന്നും നാം ഇപ്പോൾ നേരിടുന്ന സാഹചര്യങ്ങൾക്ക് ഒരു പുതിയ സമീപനം ആവശ്യമാണെന്നും ജാവിദ് ടൈംസ് പത്രത്തിൽ കുറിച്ചു.