നടി നമിതയെ ഉദ്ദേശിച്ച് റീമ കല്ലിങ്കല്‍ നടത്തിയ ‘സെകസ് സൈറണ്‍’ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ സംവിധായകന്‍ സജിത് ജഗന്നാഥന്‍. പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തതെന്ന് സജിത് ജഗന്നാഥന്‍ പറഞ്ഞു. സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുകയെന്നത് ഒരു അഭിനേത്രി എന്ന നിലയ്ക്ക് നമിതയുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണെന്നും സജിത് ഫേസ്ബുക്കില്‍ കുറിച്ചു. ഒരേമുഖം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിത് ജഗന്നാഥന്‍.

ഈയടുത്താണ് പുലിമുരുകനെതിരെ റിമ പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. മലയാളത്തിലെ വലിയ പണംവാരി ചിത്രത്തില്‍ ആകെയുള്ളത് നാല് കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിയ്ക്കാന്‍ വരുന്ന സെക്സ് സൈറണ്‍, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറി വിളിയ്ക്കുന്ന അമ്മായിഅമ്മ എന്നായിരുന്നു റിമയുടെ വിമര്‍ശനം. റീമയുടെ പരാമര്‍ശത്തിനെതിരെ തെറിവിളിയുമായി മോഹന്‍ ലാല്‍ ഫാന്‍സ് രംഗത്തു വന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സജിത് ജഗന്നാഥന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്. റിമ ‘സെക്‌സ് സൈറണ്‍” എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു. സെക്‌സ് സൈറണ്‍ അതെന്താ പുതിയ സംഭവം ?