സുജു ജോസഫ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയഷൻ ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 22 ശനിയാഴ്ച നടന്നു. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ആഘോഷങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു .

വിപുലമായ ആഘോഷങ്ങളോടെയാണ് ഇക്കുറി എസ് എം എ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. സാലിസ്ബറി ഡിന്റണിലെ വില്ലേജ് ഹാളിൽ അരങ്ങേറുന്ന ആഘോഷപരിപാടികൾ രാവിലെ പത്ത് മണിയോടെയാണ് ആരംഭിച്ചത്. എസ് എം എ പ്രസിഡന്റ് റ്റിജി മമ്മുവിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായ ശ്രീ കുര്യൻ ജോർജ്ജ് ഈസ്റ്റർ വിഷു ആഘോഷം ഉദ്‌ഘാടനം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികൾക്കായി ഒരുക്കുന്ന വിഷു കൈനീട്ടവും മുതിർന്നവരും കുട്ടികളും ചേർന്നൊരുക്കുന്ന വിവിധ കലാപരിപാടികളും ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമാകും സമ്മാനിക്കുകയെന്ന് പ്രോഗ്രാം കോർഡിനേറ്റർ പിങ്കി ജെയ്ൻ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് ബാലകൃഷ്ണന്റെ മേൽനോട്ടത്തിൽ എസ് എം എ അംഗങ്ങൾ ഒരുക്കുന്ന വിഭവസമൃദ്ധമായ ഈസ്റ്റർ വിഷു വിരുന്നാകും ആഘോഷത്തിലെ മറ്റൊരാകർഷണം. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെ നീളുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി സിൽവി ജോസ്, ട്രഷറർ ജയ്‌വിൻ ജോർജ്ജ് തുടങ്ങിയവർ അറിയിച്ചു.