സല്‍മാന്റെ ഖാന്റെ പ്രണയവും പ്രണയപരാജയവുമെല്ലാം മാധ്യമങ്ങള്‍ക്ക് എക്കാലവും വാര്‍ത്തയാണ്. കത്രീന കൈഫ്, ഐശ്വര്യ റായി, സംഗീത ബിജ്ലാനി, സോമി അലി, ലൂലിയ വെന്റൂര്‍ അങ്ങനെ പോകുന്നു സല്‍മാന്റെ കാമുകിമാരുടെ പേരുകള്‍. എന്നാല്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു പ്രണയനഷ്ടത്തെ കുറിച്ചു സല്‍മാന്‍ അടുത്തിടെ ആദ്യമായി മാധ്യമങ്ങളോട് മനസ്സ്തുറക്കുകയുണ്ടായി.
ആ പ്രണയത്തിലെ നായിക പക്ഷേ, ബോളിവുഡ് സുന്ദരികളാരുമായിരുന്നില്ല. ബോളിവുഡ് സ്വപ്നം മനസ്സില്‍ കൂടുകൂട്ടുന്നതിനും മുന്‍പ്, പതിനാറാം വയസ്സിലായിരുന്നു അത്. അതിന്റെ കുറിച്ച് സല്‍മാന്‍ പറയുന്നത് ഇങ്ങനെ:
അന്നെനിക്ക് പതിനാറ് വയസാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്നാല്‍, മനസിലെ പ്രണയം തുറന്നുപറയാനുള്ള ധൈര്യം അന്നെനിക്ക് ഉണ്ടായിരുന്നില്ല. അവള്‍ നോ പറയുമോ എന്നായിരുന്നു ഭയം. പേരാത്തതിന് അവള്‍ എന്റെ രണ്ട് കൂട്ടകാരുമായി അടുപ്പത്തിലുമായിരുന്നു. ഇതറിഞ്ഞ് എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു. എന്നാല്‍, അതൊന്നും സഫലമായിരുന്നില്ല. അവള്‍ എന്നെ പ്രണയിച്ചതേയില്ല. അവള്‍ക്കെന്നെ ഇഷ്ടമായിരുന്നില്ല. അവളുടെ പട്ടിക്കും. അവളെ പിരിഞ്ഞശേഷം ഒരുപാട് ദിവസം ഞാന്‍ സങ്കടപ്പെട്ടിരുന്നു. ജീവിതം അവസാനിക്കുകയാണെന്നു വരെ തോന്നി. 35 വര്‍ഷമായി അവളെ കണ്ടിട്ട്. അവള്‍ ഇപ്പോള്‍ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവും എന്നും സല്‍മാന്‍ പറഞ്ഞു.
Leave a Reply