ബിജു ഗോപിനാഥ്

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡ് -19എന്ന മഹാമാരിക്ക് എതിരെ മാതൃകാപരമായി പ്രതിരോധം തീർക്കുന്ന കേരള ജനതയ്ക്കും ആരോഗ്യപ്രവർത്തകർക്കും , ആ പ്രതിരോധത്തിന് മുന്നിൽ നിന്ന് നേത്രത്വം കൊടുക്കുന്ന കേരളസർക്കാറിനും യുകെ യിൽ നിന്ന് എളിയ കൈത്താങ്ങായി സമീക്ഷ യുകെ.

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമനകലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് UK മലയാളി സമൂഹത്തിനിടയിൽ നടത്തിയ ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സമീക്ഷയുടെ 23 ബ്രാഞ്ചുകളിൽ നിന്നും സ്വരൂപിച്ച £14612.11 (ഏകദേശം പതിമൂന്നു ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ് ഇന്ത്യൻ രൂപ) ആദ്യ ഗഡുവായി ഇന്നലെ കേരള CMDRF ൽ നിക്ഷേപിച്ചു.

ലോക്ക്ഡൗൺ മൂലം വരുമാനം നിലച്ച ആളുകൾ പോലും സമീക്ഷ നടത്തുന്ന ഫണ്ട്‌ ശേഖരണം ഹൃദയത്തിൽ ഏറ്റെടുത്തു മുന്നോട്ടു വന്നതു ആവേശകരമായ അനുഭവമായിരുന്നു.

കുറഞ്ഞ ദിവസത്തെ ഭക്ഷണത്തിനുള്ള പണം മാത്രം കൈമുതലായുണ്ടായിരുന്ന ഒരു വിദ്യാർത്ഥി അതിൽ നിന്നും ഒരു സഖ്യ സംഭാവന നൽകി. പിന്നീട് ഈ വിവരം അറിഞ്ഞപ്പോൾ എല്ലാവരും അത്ഭുതപ്പെടുത്തുകയും വലിയ തുകകൾ തന്നവർക്കൊപ്പം തന്നെ ഈ പ്രവർത്തി മഹത്തരമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സമീക്ഷ പ്രവർത്തകർക്ക് അദ്ദേഹത്തിൻ്റെ പ്രയാസങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കൂടി അതൊരു നിമിത്തമായി മാറുകയും ചെയ്തു. ഒപ്പം തന്നെ തങ്ങളുടെ ഒരു മാസത്തെ മുഴുവൻ വരുമാനവും നാടിനു വേണ്ടി നൽകി മാതൃകാപരമായി സഹകരിച്ചവരും കൂട്ടത്തിലുണ്ട് .അങ്ങിനെ ചെറുതും വലുതുമായ സംഭാവനകൾ നൽകി നാടിനോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിച്ചവർക്ക് എത്ര നന്ദിപഞ്ഞാലും അത് അധികമാവില്ല.

ഇതെല്ലാം കാണിക്കുന്നത് പ്രവാസി സമൂഹത്തിനു നാടിനോടുള്ള സ്നേഹവും കടപ്പാടും കേരള സർക്കാറിലും അതിന്റെ പ്രവർത്തനങ്ങളിലും ഉള്ള വിശ്വാസവും ആണ്. ഈ സംരംഭവുമായി സഹകരിച്ച എല്ലാവർക്കും സമീക്ഷ UK ദേശീയ കമ്മറ്റി ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി .

ഫണ്ട് ശേഖരണം തുടരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് പേർ സമീക്ഷ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

ഈ അഭ്യർത്ഥന മാനിച്ചു കൊണ്ട്, ഈ സംരംഭവുമായി സഹകരിക്കുവാൻ താല്പര്യപ്പെടുകയും ആദ്യ ഫണ്ടുശേഖരണത്തിൽ സഹകരിക്കാൻ സാധിക്കാതെ വരികയും ചെയ്തവർക്ക് വേണ്ടി ഒരു രണ്ടാംഘട്ട ഫണ്ട് ശേഖരണം തുടങ്ങാൻ സമീക്ഷ യുകെ തീരുമാനിച്ചു.

കൊച്ചു കേരളത്തിന് വേണ്ടി, നമ്മുടെ പ്രിയപ്പെട്ട കേരള ജനതയ്ക്കു വേണ്ടി കൈകോർക്കാം, നിങ്ങളാൽ ആവുംവിധത്തിൽ നമ്മുടെ ജന്മനാടിനെ സഹായിക്കണം എന്ന്
സമീക്ഷ യുകെയ്ക്ക് വേണ്ടി ദേശീയ പ്രസിഡണ്ട്
സ്വപ്ന പ്രവീൺ,
ദേശീയ ജനറൽ സെക്രട്ടറി
ദിനേശ് വെള്ളാപ്പള്ളി, ട്രെഷരാർ ഇബ്രാഹിം വക്കുളങ്ങര
എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു

സമീക്ഷ യുകെ ബാങ്ക് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു

A/C Name : Sameeksha UK
Sort Code : 30 98 97
A/C No : 78183568
Bank Name : LLOYDS
Ref: CMDRF

ബിജു ഗോപിനാഥ്.