സമീക്ഷ സർഗ്ഗവേദി ലോക്ക്ഡൗൺ കാലത്ത് യുകെയിലെ പതിനെട്ടു വയസ്സിനു മേൽ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു . സമീക്ഷ സാംസ്‌കാരിക സദസ്സിന്റെ ഉദ്‌ഘാടന ചടങ്ങിൽ സ്വാമി സന്ദീപാനന്ദ ഗിരി ആണ് വിജയികളെ പ്രഖ്യാപിച്ചത് . നൂറോളം കലാകാരൻമാർ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ഒന്നാം സമ്മാനം എക്സിറ്ററിന്റെ യുവഗായകൻ ബെൽവിൻ ബാബു, രണ്ടാം സമ്മാനം ന്യൂകാസിൽ നിന്നും ശ്രീമതി സ്നേഹ ഷിനുവും, മൂന്നാം സമ്മാനം എക്സിറ്ററിൽ നിന്നും ശ്രീമതി ദിവ്യ പ്രിയനും കരസ്ഥമാക്കി.
നാട്ടിൽ നിന്നും പ്രഗത്ഭരായ മൂന്നു വിധി കർത്താക്കളാണ് വിജയികളെ കണ്ടെത്തിയത്. ശ്രീ രാജേഷ് പുതുമന, ശ്രീ തുമ്പുർ സുബ്ര്യമണ്യം, ശ്രീമതി സിജി മുരളീധരൻ ചേർത്തല.
ശ്രീ രാജേഷ് പുതുമന
നാടൻ പാട്ടിനെ കുറിച്ച് ആധികാരിക പഠനം നടത്തുന്ന കലാകാരൻ. സ്കൂൾ , സർവകലാശാല മത്സര വേദികളിലെ വിധി കർത്താവു.മൂന്നു തവണ യൂണിവേഴ്സിറ്റി കലാപ്രതിഭാ പട്ടം. അദ്ധ്യാപന രംഗത്തും ഏതാനും അംഗീകാരങ്ങൾ (അദ്ധ്യാപക കലാവേദി സംസ്ഥാന അവാർഡ്, റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് etc..) വിദ്യാർത്ഥികൾക്കായി 5 പുസ്തകം പുറത്തിറക്കി (ഡിസി ബുക്സ് ആൻഡ് എൻ ബി എസ് ) മനോരമ പഠിപ്പുരയിൽ 2005 മുതൽ എഴുതുന്നു, ചാനലുകളിൽ കമന്റേറ്റർ ആണ്. ഡിസി ബുക്സ്-സ്റ്റോറിടെൽ വോയ്‌സ് ആർട്ടിസ്റ്റ് ആണ്,30 ലധികം പുസ്തകങ്ങൾക്ക് ശബ്ദം കൊടുത്തു കഴിഞ്ഞു. 25 വർഷമായി അദ്ധ്യാപകൻ, പരിശീലകൻ, ടെക്സ്റ്റ് ബുക്ക് വർക്ക്‌ഷോപ്പുകളിൽ പങ്കാളി, കേന്ദ്ര ഗവൺമെൻറിന് കീഴിലുള്ള ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ, മദ്രാസ്സിൽ പിഎച്ച്ഡി ചെയ്യുന്നു.
സിജി മുരളീധരൻ ചേർത്തല
തെക്കൻ കേരളത്തിലെ ശാസ്ത്രീയ സംഗീത വേദികളിലെ നിറ സാന്നിധ്യം സ്കൂൾ കലോൽത്സവ വേദികളിലെ സ്ഥിരം വിധികർത്താവ് . സൗപർണ്ണിക സംഗീത ഗുരുകുലം എന്ന സ്‌ഥാപനത്തിലൂടെ 100 കണക്കിന് കുട്ടികൾക്ക് സംഗീതം പകർന്നു നൽകുന്ന സംഗീത അദ്ധ്യാപിക.
തുമ്പൂർ സുബ്രമണ്യം
നാടൻ പാട്ടു കലാകാരൻ, സിനിമ പിന്നണിഗായകരോടൊപ്പം നിരവധി വേദികൾ പങ്കുവെച്ച കലാകാരൻ. ഫ്ലവേർസ് അടക്കമുള്ള മലയാളം ചാനലുകളിൽ സ്‌ഥിരം സാനിധ്യം. സ്കൂൾ കലോത്സവ വേദികളിലെ വിധികർത്താവ് . 100 കണക്കിന് കുട്ടികൾക്ക് സംഗീതം പകർന്നു നൽകുന്ന സംഗീത അദ്ധ്യാപകൻ.
വിധിനിർണ്ണയം നടത്തിയ ഈ കലാകാരന്മാരോടുള്ള നന്ദിയും കടപ്പാടും സമീക്ഷ സർഗ്ഗവേദി അറിയിക്കുന്നു. വിജയികൾക്ക് സമീക്ഷ സർഗ്ഗവേദിയുടെ പ്രേത്യേക അഭിനന്ദനങ്ങൾ. ഒപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും അതോടൊപ്പം സർഗ്ഗവേദിയുടെ കഴിഞ്ഞകാല മത്സരങ്ങളെ നെഞ്ചിലേറ്റിയ യുകെയിലെ എല്ലാ സുമനസുകളോടും സമീക്ഷ യുകെയുടെ ഹാർദ്ദവമേറിയ നന്ദി അറിയിക്കുന്നു.
Leave a Reply