ഇബ്രാഹിം വാക്കുളങ്ങര

ഈ മാസം ആദ്യം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജൻ ഉത്‌ഘാടനം നിർവഹിച്ച സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് വിജയകരമായ മൂന്നാം ആഴ്ചയിലേക്കു കടക്കുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനഹൃദയങ്ങളിൽ എത്തിക്കുവാൻ വേണ്ടി തുടങ്ങിയ സാംസ്‌കാരിക സദസ്സിൽ ഈ ആഴ്ച മാധ്യമ പ്രവർത്തകൻ ശ്രീ കെ ജെ ജേക്കബ്, കേരളത്തിലെ പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറിയും സാഹിത്യകാരനും ആയ ശ്രീ അശോകൻ ചരുവിൽ എന്നിവർ പങ്കെടുക്കുന്നു.

ഈ വരുന്ന ഞായറാഴ്ച. യുകെ സമയം @12,30ന് സൂമി ലൂടെ ആകും പരുപാടി നടത്തപ്പെടുക. 12.30 പിഎംമിന് തുറക്കുന്ന സൂം ലിങ്കിൽ കൃത്യസമയത്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേർക്കു സൂമിലൂടെയും ബാക്കി എല്ലാവർക്കും സമീക്ഷ യുകെ യുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ഈ സദസ്സിൽ പങ്കെടുക്കാവുന്നതാണ്. മാധ്യമ പ്രവർത്തകൻ ശ്രീ കെ ജെ ജേക്കബ് “ഇടതു ഭരണവും മാധ്യമ സമീപനവും ” എന്ന വിഷയത്തെ കുറിച്ചും, ശ്രീ അശോകൻ ചരുവിൽ “കേരള രാഷ്ട്രീയത്തിൽ പുരോഗമന സാഹിത്യത്തിൻറെ പങ്ക് ” എന്ന വിഷയത്തെ കുറിച്ചും സംസാരിക്കുന്നതായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടിലെ ഒരോ ചലനങ്ങളും വളരെ ശ്രദ്ധയോടെ നോക്കി കാണുകയും പഠിച്ചു മനസ്സിലാക്കി നാടിനു ഏറ്റവും ഗുണകരമായ രീതിയിൽ ഇടപെടുകയും ചെയ്യുന്നവരാണ് പ്രവാസികളായ മലയാളികൾ . ആ നിലയിൽ കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും പ്രവാസികളായ മലയാളികളെ സംബന്ധിച്ചു വളരെ പ്രാധന്യമർഹിക്കുന്നതും ഗൗരവത്തോടെ ഇടപെടേണ്ടതുമാണെന്ന തിരിച്ചറിവാണ് യുകെയിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഇതുപോലെയുള്ള സാസ്കാരിക സദസ്സുകൾ സംഘടിപ്പിക്കുവാനായി മുന്നോട്ടുവന്നതിൻ്റെ പ്രധാനകാരണം .

ഈ തിരഞ്ഞെടുപ്പിൽ പ്രവാസി മലയാളികളായ നമ്മൾ ഏതു നിലപാടുകൾ സ്വീകരക്കണമെന്നുള്ള വ്യക്തത നൽകികൊണ്ട് പ്രവാസി സമൂഹത്തെ ഉത്ഭുതരാക്കുക കൂടിയാണ് ഈ സാംസ്കാരിക സദസ്സുകളിലൂടെ സമീക്ഷ പറഞ്ഞു വെക്കുന്നത്.

ഞായറാഴ്ച നടക്കുന്ന സാംസ്കാരിക സദസ്സിലേക്ക് ഇടതുപക്ഷ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന മുഴുവൻ ആൾക്കാരെയും. സ്വാഗതം ചെയ്യുന്നുവെന്ന് സമിക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.