ഇബ്രാഹിം വാക്കുളങ്ങര

വളരെ ദുഃഖകരമായ ഒരു വാർത്തയാണ് ഇന്ന് യു കെ മലയാളികളെ തേടിയെത്തിയത്. യുകെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായിരുന്ന ഹരി ഏട്ടൻ എന്ന ടി ഹരിദാസ് അന്തരിച്ചു. ലോകകേരളസഭ അംഗവും ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനും ആയിരുന്നു. ബുധനാഴ്ച രാവിലെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ടൂട്ടിങ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം കുടുംബ സമേതം ലണ്ടനിലാണ് താമസിച്ചിരുന്നത്. നാല് ആണ്‍ മക്കളാണുള്ളത്. തിങ്കളാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരിക്കേ മലയാളികള്‍ക്കെല്ലാം എന്തു സഹായവും തേടാവുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റെത്. റിട്ടയര്‍മെന്റിന് ശേഷവും ഇതു തുടര്‍ന്നു. മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ നിന്ന് പരിഹാരം കണ്ടെത്തിയിരുന്ന എല്ലാവരുടേയും പ്രിയങ്കരനായ വ്യക്തിയുടെ വിയോഗം ആര്‍ക്കും വിശ്വസിക്കാനാകാത്ത അവസ്ഥയാണ്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. സമീക്ഷ യുകെ യുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഹരിയേട്ടന്റെ വിയോഗത്തിൽ സമീക്ഷ യുകെ നാഷണൽ കമ്മറ്റി അനുശോചിക്കുകയും ദുഃഖിതരായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായിസമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.