ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിൽ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവർത്തകരാണ് വിജയദിനം ആഘോഷിച്ചത്. സ്വവസതികളിൽ ദീപങ്ങൾ തെളിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം പോലെ ആവേശം ഒട്ടും കുറയാതെ കേരളത്തിന്റെ സന്തോഷത്തിൽ യുകെ മലയാളികളും പങ്കാളികളായി.

നാടുമായുള്ള സമയ വ്യതാസം കണക്കിലെടുത്തു മെയ് 6 ആണ് സമീക്ഷ പ്രവർത്തകർ വിജയദിനം ആഘോഷിച്ചത്. തിരെഞ്ഞെടുപ്പ് കാലത്തു ഇടതുപക്ഷത്തിനു വേണ്ടി സമീക്ഷ പ്രവർത്തകർ സജീവമായി പ്രവർത്തിച്ചിരുന്നു. സമീക്ഷ യുകെ പുറത്തിറക്കിയ രണ്ടാമൂഴം എന്ന ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പു കാലത്തു വലിയ ശ്രദ്ധ നേടിയ ഒന്നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരഞ്ഞെടുപ്പ് ദിവസം സമീക്ഷ യുകെ അംഗങ്ങൾക്കായി നൂറോളം പേർക്ക് പങ്കെടുക്കാൻ പറ്റുന്നരീതിയിൽ സൂം മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. വിജയദിനത്തിൽ പങ്കെടുത്ത എല്ലാ പ്രവർത്തകർക്കും സമീക്ഷ യുകെ നന്ദി അറിയിച്ചു.

അതോടൊപ്പം തുടർന്നു വലിയ ഒരു ദൗത്യമാണ് സമീക്ഷ യുകെ ഏറ്റെടുത്തിരിക്കുന്നത്. കോവിഡ് വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക സമാഹരിക്കുവാനാണ് ശ്രമിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും നാഷണൽ പ്രസിഡന്റ് സ്വപ്ന പ്രവീണും യുകെയിലെ മുഴുവൻ മലയാളികളോടും അഭ്യർത്ഥിച്ചു.