ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷയുകെയുടെ പുതിയ ബ്രാഞ്ചായ ഹീത്രോ സെൻട്രൽ ബ്രാഞ്ചിന്റെ ഉത്ഘാടനം 16/05/2021 ഞായറാഴ്ച നടന്നു. ഓൺലൈൻ ആയി നടന്ന ചടങ്ങിൽ 13 പേർ പങ്കെടുത്തു. നാഷണൽ പ്രസിഡന്റ് സ. സ്വപ്നപ്രവീൺ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ നാഷണൽ സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി, സെക്രട്ടറിയേറ്റ് അംഗം സ. മോൻസി, നാഷണൽ കമ്മിറ്റി അംഗം സ. പ്രവീൺ എന്നിവർ പങ്കെടുത്തു. ഉത്‌ഘാടനത്തിനു ശേഷം ഭാരവാഹികളെ തിരഞ്ഞെടുത്തു. ബ്രാഞ്ചിന്റെ പ്രസിഡന്റ് ആയി സ. പ്രതിഭ കേശവൻ, സെക്രട്ടറി ആയി സ. റോഹൻ മോൻസി, വൈസ് പ്രസിഡന്റ് ആയി സ. അനീഷ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ആയി സ. അഭിലാഷ്. എസ്, ട്രെഷറർ ആയി സ. അനിൽ ജോർജ് പുന്നൂസ് എന്നിവരെ തിരഞ്ഞെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീക്ഷ യുകെയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ എല്ലാവിധ പിന്തുണയും നൽകുന്നതായിരിക്കും എന്ന് പുതിയ ഭാരവാഹികൾ നാഷണൽ സെക്രട്ടറിയെ അറിയിച്ചു. യുകെയിലെ പുതിയ തലമുറ കൂടി സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി, നേതൃത്വനിരയിലേക്ക് കടന്നു വരുന്നതിന്റെ വേദി കൂടിയായി പുതിയ ബ്രാഞ്ചിന്റെ ഉത്‌ഘാടന ചടങ്ങു മാറി. സമീക്ഷ യുകെ യുടെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി ആണ് ഹീത്രോ സെൻട്രൽ ബ്രാഞ്ചിന്റെ സെക്രട്ടറി രോഹൻ.

പുതു തലമുറയെ നേതൃ നിരയിലേക്ക് കൈ പിടിച്ചു കൊണ്ടുവന്ന ഹീത്രോ സെൻട്രൽ ബ്രാഞ്ചിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി നാഷണൽ പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു. യുകെയിലൂടെ മലയാളികളുടെ പുതിയ തലമുറയ്ക്ക് കൂടി സ്വീകാര്യമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകാൻ ഇങ്ങനെ ഉള്ള നേതൃ നിരയ്ക്കാകും എന്ന പ്രത്യാശയും ഇവർ പങ്കുവെച്ചു. നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സംഘടനയെ കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും ചടങ്ങിൽ വിശദമായി സംസാരിച്ചു.