ഉണ്ണികൃഷ്ണൻ ബാലൻ

ദുരിത കാലത്ത് കേരളത്തിന് കൈതാങ്ങാകുവാൻ ബിരിയാണി മേളകളും ഭക്ഷ്യ മേളകളുമായി സമീക്ഷ യുകെ യുടെ വിവിധ ബ്രാഞ്ചുകൾ മുന്നോട്ടു പോവുകയാണ് . സമീക്ഷ ഡെറി~ലണ്ടൻ ഡെറി ബ്രാഞ്ച് ബിരിയാണിമേള പ്രഖ്യാപിച്ചപ്പോൾ ഈ നാട്ടിൽ ജനിച്ചു വളർന്ന ബ്രിട്ടീഷ്/ഐറീഷ് വംശജർ പോലും പങ്കാളികളായി .ആൾട്ടനഗേൾവിൻ ഏരിയഹോസ്പിറ്റലിൽ നിന്നും 300 ഓളം സ്റ്റാഫുകൾ ആണ് തങ്ങളുടെ സഹപ്രവർത്തകരുടെ നാടിനായ് കൈകോർത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീക്ഷ പ്രവർത്തകർ ഇവർക്ക് ഹൃദ്യമായ രുചിയിൽ ചിക്കൻ ടിക്ക മസാലയും, ഫ്രൈഡ് റൈസും ആയിപതിനെട്ടാം തീയതി ആൾട്ടനഗേൾവിൻ ഏരിയഹോസ്പിറ്റൽ സ്റ്റാഫുകൾക്കായി ഭക്ഷ്യ മേള സംഘടിപ്പിച്ചു. ഈ ഓർഡറുകൾ എല്ലാം അവർ തന്നെ വിതരണം ചെയ്തു. നല്ലവരായ ഡെറി~ലണ്ടൻ ഡെറിയിലെ ജനങ്ങളോട് സമീക്ഷ യുകെ ഡെറി~ലണ്ടൻ ഡെറി ബ്രാഞ്ചിന്റെയും നാഷണൽ കമ്മിറ്റി യുടെയും നന്ദി അറിയിച്ചു.

മാത്യു തോമസ്,ജോഷി സൈമൺ, ജെസ്റ്റിമോൾ സൈമൺ, രഞ്ജിത്ത് വർക്കി, ബൈജു നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡെറി~ലണ്ടൻഡെറി ബ്രാഞ്ചിന്റെ മലയാളികൾക്കായുള്ള ബിരിയാണിമേള വെള്ളിയാഴ്ച നടക്കും. വളരെ നല്ല രീതിയിലുള്ള പ്രതികരണം ആണ് ബിരിയാണി മേളയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.