ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ലണ്ടൻ ഡെറി ബ്രാഞ്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് വാക്‌സിൻ ചലഞ്ചിനായി കണ്ടത്തിയത് 2610 പൗണ്ട് . ഭക്ഷ്യമേള നടത്തിയും ബിരിയാണി മേളയിലൂടെയുമാണ് സമീക്ഷ പ്രവർത്തകർ പണം സമ്പാദിച്ചത്. ലണ്ടൻ ഡെറി ബ്രാഞ്ചിലെ പ്രവർത്തകർ ബിരിയാണി മേള നടത്താൻ തീരുമാനിച്ചപ്പോൾ അത് വൻ വിജയമാക്കുന്നതിൽ ബ്രിട്ടീഷ് പൗരൻമാരടക്കം ഉള്ളവരും വലിയ പങ്കു വഹിച്ചു.ആൾട്ടനഗെൽവിൻ ഏരിയ ഹോസ്പിറ്റലിലെ ജീവനക്കാരും ബിരിയാണി മേളയിൽ പങ്കാളികൾ ആയി . അവർക്കായി പ്രത്യേകം ഭക്ഷ്യ മേള സമീക്ഷ പ്രവർത്തകർ ഒരുക്കി.

മലയാളി സമൂഹത്തോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ സ്ഥിരതാമസമാക്കിയവരും ബ്രിട്ടീഷ് പൗരൻമാരും ഒത്തൊരുമിച്ചു നമ്മുടെ നാടിനായി കൈകോർത്തു. സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ച് സെക്രട്ടറിയും നാഷണൽ കമ്മിറ്റി മെമ്പറും ആയ ബൈജു നാരായണന്നും ബ്രാഞ്ചിലെ സജീവ പ്രവർത്തകരായ മാത്യു തോമസ്, ജോഷി സൈമൺ, രഞ്ജീവൻ വർക്കി , ജേക്കബ് മാണി , ജെസ്റ്റിമോൾ സൈമൺ, മറിയാമ്മ രഞ്ജീവൻ, ഷിജി മാത്യു, സീമ ബൈജു, സിന്ധു ടൈസ് എന്നിവർ നേതൃത്വം കൊടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോലിത്തിരക്കിനും കുടുംബ ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ പിറന്ന നാടിനായി ഇവർ നടത്തിയ സേവനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഈ ഉദ്യമം വിജയിപ്പിച്ച സമീക്ഷ ലണ്ടൻഡെറി ബ്രാഞ്ചിലെ ഓരോ പ്രവർത്തകരോടും ഒപ്പം സമീക്ഷയോടു സഹകരിച്ച എല്ലാ ജനങ്ങളോടും സമീക്ഷ നാഷണൽ സെക്രറട്ടറി ദിനേശ് വെള്ളപള്ളി നാഷണൽ കമ്മിറ്റിയുടെ പേരിൽ നന്ദി അറിയിച്ചു.