ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ചിന്റെ പ്രതിനിധി സമ്മേളനം നവംബർ 21 ഞായർ വൈകുന്നേരം 6 മണിക്ക് നടന്നു . സഖാവ് ഡോക്ടർ ജോഷി സൈമൺ അധ്യക്ഷത വഹിച്ച സമ്മേളനം സമീക്ഷ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഉത്‌ഘാടനം ചെയ്തു . ബ്രാഞ്ച് സെക്രട്ടറി ബൈജു നാരായണൻ കഴിഞ്ഞ ഭരണ സമിതിക്കു വേണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു . സമീക്ഷ യുകെ യുടെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി യോഗത്തിൽ വിശദീകരിച്ചു . കഴിഞ്ഞ കാലഘട്ടങ്ങളിൽ ലണ്ടൻ ഡെറി ബ്രാഞ്ച് നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു . മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്കായി ബ്രിട്ടീഷ് പൗരൻമാരടക്കം പങ്കെടുത്ത ഭക്ഷ്യ മേളയും ബിരിയാണി ചലഞ്ചും നടത്തി 2610 പൗണ്ട് ബ്രാഞ്ച് കണ്ടെത്തി നൽകിയിരുന്നു, ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും നാഷണൽ കമ്മറ്റിയുടെ നന്ദി അദ്ദേഹം അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത രണ്ട് വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ സമ്മേളനം ഏകകണ്ഠേന തെരഞ്ഞെടുത്തു. സഖാവ് രഞ്ജിത്ത് വർക്കി (പ്രസിഡന്റ് ), സഖാവ് ഡോക്ടർ ജോഷി സൈമൺ (സെക്രട്ടറി), സഖാവ് ജസ്റ്റി മോൾ സൈമൺ (വൈസ് പ്രസിഡന്റ് ), സഖാവ് സുഭാഷ് (ജോയിൻ സെക്രട്ടറി), സഖാവ് മാത്യു തോമസ്.(ജോസി)( ട്രഷറർ ) എന്നിവർ പുതിയ ഭരണ സമിതിയെ നയിക്കും. സമീക്ഷ യുകെയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.