ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെ യുടെ വർക്കിംഗ് കമ്മറ്റി പതിമൂന്നാം തീയതി ഞായറാഴ്ച കൊവൻട്രിയിൽ നടന്നു. അഞ്ചാം ദേശീയ സമ്മേളനത്തിന് ശേഷം നടന്ന ആദ്യ വർക്കിംഗ് കമ്മറ്റിയായിരുന്നു ചേർന്നത് . സമീക്ഷUK നാഷ്ണൽ പ്രസിഡൻറ് സഖാവ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിലേക്ക് ജോയിന്റ് സെക്രട്ടറി സഖാവ് ചിഞ്ചു സണ്ണി ഏവരെയും സ്വാഗതം ചെയ്തു കൊണ്ട് സംസാരിച്ചു. സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപള്ളി മീറ്റിങ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. സമീക്ഷ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം പ്രവർത്തകർക്ക് വിശദീകരിച്ചു. ഒരോ ബ്രാഞ്ചിൽ നിന്നും നാഷ്ണൽ കമ്മറ്റി അംഗങ്ങൾ അടക്കം 3 പേരാണ് പങ്കെടുത്തത് . 60 ഓളം പേർ പങ്കെടുത്ത മീറ്റിങിൽ സമീക്ഷ യുകെ വരുന്ന ഒരു വർഷക്കാലം ഏറ്റെടുക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തന കലണ്ടർ തയ്യാറാക്കി .
സംഘടനയുടെ സുഗമമായ പ്രവർത്തനത്തിന് ബ്രാഞ്ചുകളെ ഏരിയകൾ ആക്കി തിരിച്ചു കൊണ്ട് ഏരിയ കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. പഠനത്തിനും മറ്റുമായി യുകെയിൽ എത്തുന്ന മലയാളികളായ യുവജനങ്ങളെയും ഒപ്പം തന്നെ യുകെയിൽ തന്നെ പഠിച്ചു വളർന്ന നമ്മുടെ ഇടയിൽ ഉള്ള യുവതി യുവാക്കളെയും സംഘടനയിലേക്കു കൂടുതൽ അടുപ്പിക്കുന്നതിനായി യുവജന കോർഡിനേറ്റർമാരായി സഖാവ് കീർത്തന ടി എസ് , സഖാവ് ജോമിൻ ജോ , സഖാവ് ശരത്ത് അയിലൂർ രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. നാട്ടിൽ നിന്നും ജോലിക്കായും വിദ്യാഭ്യാസത്തിനായും യുകെയിലേക്കെത്തുന്ന മുഴുവൻ ആൾക്കാരെയും സഹായിക്കുന്നതിനുവേണ്ടി സമീക്ഷ യുകെയുടെ ഹെൽപ്പ് ഡെസ്ക് രൂപീകരിക്കും.
ഹെൽപ് ഡെസ്കിലേക്ക് യുവജന കോർഡിനേറ്റേഷ്സും ഒപ്പം നിയമോപദേശകരായി സോളിസിറ്റർമാരുകൂടിയായ സഖാവ് അഡ്വ.ദിലീപ് കുമാർ, സഖാവ് അഡ്വ.ചാൾസ് വർഗ്ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. നമ്മുടെ കൊച്ചു കുട്ടികൾക്കിടയിൽ നേതൃപാടവം വളർത്തുന്നതിനും അവരിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സമീക്ഷ യുകെ ബാലസംഘം രൂപീകരിക്കാനും വർക്കിങ് കമ്മറ്റി തീരുമാനിച്ചു. നാഷ്ണൽ കമ്മറ്റി അംഗം സഖാവ് സ്വപ്ന പ്രവീണിനേയും , സഖാവ് സീമ സൈമണിനേയും ബാലസംഘം കോർഡിനേറ്റർമാരായി തിരഞ്ഞെടുത്തു. സമീക്ഷ സർഗ്ഗവേദി കൂടുതൽ സജീവമാക്കാനും ഞായറാഴ്ച്ച നടന്ന വർക്കിങ് കമ്മറ്റിയിൽ തീരുമാനിച്ചു. കോവിഡ് മൂലം സമീക്ഷ യുകെയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പരുപാടികൾ എല്ലാം ഓൺലൈനിൽ ആയിരുന്നു നടന്നിരുന്നത്. ഏറെക്കാലത്തിനു ശേമാണ് യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകർക്ക് ഒത്തു ചേരാൻ കഴിഞ്ഞത് അത് ഏവരിലും ആവേശമുണർത്തി.
എല്ലാ ബ്രാഞ്ചുകളും സജീവമായി ചർച്ചയിൽ പങ്കെടുത്തു. രാവിലെ 11 മണിക്കു ആരംഭിച്ച യോഗം വൈകുന്നേരം 6 മണി വരെ നീണ്ടു. സമീക്ഷയുകെ വൈസ് പ്രസിഡൻറ് സഖാവ് ഭാസ്കര പുരയിലിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
Leave a Reply