ബിജു ഗോപിനാഥ്.
യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ UK യുടെ സൗതാംപ്ടൺ – പോര്ടസ്മൗത് ബ്രാഞ്ച് റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു .
ഇന്ത്യൻ ഭരണഘടനയുടെ സെക്കുലർ മൂല്യങ്ങൾ ഫാസിസ്റ്റു ഭരണകൂടത്താൽ ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യ മുട്ടുമടക്കില്ല നമ്മൾ നിശ്ശബ്ദരാകില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടു റിപ്പബ്ലിക്ക് ദിനം സൗത്താംപ്ടണിൽ ഭരണഘടനാ സംരക്ഷണ ദിനം ആയി ആചരിക്കകയാണ് .
ജനുവരി 26 ഞായറാഴ്ച്ച രാവിലെ 11 മണി മുതൽ 4 മണി വരെ സൗത്താംപ്ടണിലെയും സമീപ പ്രദേശങ്ങളിയെയും മുഴുവൻ മലയാളി സമൂഹത്തെയും ഉൾപ്പെടുത്തി ഒരു കുടുംബസംഗമം ആയി നടത്താനാണ് സംഘാടകർ ഉദ്യേശിക്കുന്നതു .സമീക്ഷ UK യുടെ ബ്രാഞ്ചിലെ മെംബെര്ഷിപ് ക്യാമ്പയിൻ പരിപാടികളും ഇതോടൊപ്പം ആരംഭിക്കും.മഹത്തായ മലയാള പൈതൃകം വളർന്നു വരുന്ന തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാവാനും മാതൃഭാഷ പഠനം മാധുര്യമുള്ളതാക്കുവാനും വേണ്ടി ഒരു മലയാളം ഭാഷാപഠനകേന്ദ്രത്തിനു അന്നേ ദിവസം സൗത്താംപ്ടണിൽ തുടക്കം കുറിയ്ക്കുകയാണ് . എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മഹത്തായ ലക്ഷ്യത്തോടെ കേരള സർക്കാർ രൂപീകരിച്ച സംരംഭം ആണ് മലയാളം മിഷൻ. ശരിയായ സിലബസ് പ്രകാരം മാതൃഭാഷ പഠിപ്പിക്കാനും അതുവഴി നമ്മുടെ തനതായ സംസ്കാരം പുതിയ തലമുറകളിലേയ്ക്ക് പകർന്നു നൽകാനും ഈ മഹത്തായ പദ്ധതിയിലൂടെ സാധിക്കുമെന്നത് UK യിൽ തന്നെ പലയിടങ്ങളിലും തെളിഞ്ഞു കൊണ്ടിരിക്കുകയാണ് .UK യിലെ സാംസ്കാരിക നായകരും UK രാഷ്ട്രീയത്തിൽ സജീവമായിട്ടുള്ളവരുമായ മലയാളികൾ പങ്കെടുത്തു കൊണ്ടുള്ള സാംസ്കാരിക സമ്മേളനവും “ബ്രിട്ടീഷ് മലയാളിയും ബ്രിട്ടീഷ് രാഷ്ട്രീയവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങളും ചർച്ചകളും റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .

പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേത്രത്വം കൊടുക്കുന്നത് സമീക്ഷ UK ദേശിയ വൈസ് പ്രസിഡന്റ് പ്രസാദ് , സമീക്ഷ ബ്രാഞ്ച് ഭാരവാഹികളായ രെഞ്ജിഷ് , മിഥുൻ , അബി തുടങ്ങിയവരുടെ നേത്രത്വത്തിലുള്ള വിപുലമായ സംഘാടക സമിതി ആണ് .
ഈ സൗഹാർദ്ദ സദസ്സിലേക്ക് UKയിലെ മുഴുവൻ മലയാളികളെയും കുടുംബസമേതം സംഘടകസമിതിക്കു വേണ്ടി ഭാരവാഹികൾ ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക
ജോസ് : 07307086202
റെയ്നോൾഡ് : 07838653324
Leave a Reply