ഉണ്ണികൃഷ്ണൻ ബാലൻ
യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ വനിതാ വിഭാഗം സ്ത്രീ സമീക്ഷ കഴിഞ്ഞ ഞായറാഴ്ച മാർച്ച് 20 ന് ലോക വനിതാദിനം ആഘോഷിച്ചു. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ സ്ത്രീ സമീക്ഷ സംഘടിപ്പിച്ച വെബ് നാറിൽ പങ്കെടുത്തു.. “സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം” എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ വിഷയത്തെ ആസ്പദമാക്കിയാണ് സ്ത്രീ സമീക്ഷ വെബിമിനാർ സംഘടിപ്പിച്ചത് .
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റും കൂടിയായ സഖാവ് .സുഭാഷിണി അലി വെബിനാർ ഉത്‌ഘാടനം ചെയ്തു. സി പി എം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ആയ സഖാവ്. പി. കെ. ശ്രീമതി ടീച്ചർ, പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയ മൃദുല ദേവി. മുതിർന്ന മാധ്യമ പ്രവർത്തക ശ്രീമതി. സ്മൃതി പരുത്തിക്കാട് , പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത് ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
സമീക്ഷ യുകെ നാഷണൽ ജോയിൻ സെക്രട്ടറി ചിഞ്ചു സണ്ണി സ്വാഗതവും നാഷണൽ ട്രഷറർ രാജി രാജൻ പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദിയും അറിയിച്ചു . യുവതയുടെ ശബ്ദമായി ആര്യ ജോഷിയും, ഇൻഷ വക്കുളങ്ങരയും സുസ്ഥിര നാളെക്കായി ഇന്ന് ലിംഗസമത്വം എന്ന വിഷയത്തെ കുറിച്ച് നടത്തിയ ചെറു പ്രഭാഷണങ്ങൾ ഇവർ നാളെയുടെ ശബ്ദമായി മാറും എന്ന് നിസ്സംശയം പറയാവുന്നവ ആയിരുന്നു. ശ്രീ സത്യനാരായണന്റെ വിപ്ലവഗാനത്തോടെ തുടങ്ങിയ ചടങ്ങ് കലാ പരിപാടികൾ കൊണ്ടും സമ്പന്നമായിരുന്നു. ആര്യ ശ്രീ ഭാസ്ക്കറിന്റെ ഗാനാലാപനവും അനുപമ ലാനിഷിൻറെ ശാസ്ത്രീയ നൃത്തവും പരിപാടിക്ക് പകിട്ടേകി. ഓൺലൈൻ ആയി നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. സ്ത്രീ സമീക്ഷയുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ എല്ലാവരും ആശംസയും പൂർണ്ണ പിന്തുണയും അറിയിച്ചു.
Leave a Reply