ചിഞ്ചു സണ്ണി

ഇന്റർനാഷണൽ നേഴ്സസ് ഡേയോട് അനുബന്ധിച്ചാണ് യുകെയിലെ നേഴ്സുമാർക്ക് പരസ്പരം പരിചയപ്പെടാനും, ആഘോഷിക്കാനും, ആശങ്കകൾ പങ്കുവയ്ക്കാനുമുള്ള അവസരം ഒരുങ്ങുന്നത്. ഔപചാരികതകൾ ഇല്ലാതെ പരസ്പരം സംവദിക്കാൻ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് സ്ത്രീ സമീക്ഷ കരുതുന്നു.

അതുകൊണ്ടു തന്നെയാണ് ഓൺലൈൻ ഇടങ്ങളെ ഉപയോഗപ്പെടുത്തി എല്ലാവരുടെയും തുല്യ പങ്കാളിത്തം ഉറപ്പുവരുന്ന ഒരു അനൗപപരിക ഒത്തുകൂടൽ മെയ് 15നു യുകെ സമയം വൈകിട്ട് 4 മണിക്ക് സൂം വഴി സംഘടിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ മലയാളികളിൽ ബഹുഭൂരിപക്ഷവും ആതുര സേവന രംഗത്ത് ജോലിചെയ്യുന്നവരാണ്. ഈ രംഗത്ത് പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ചർച്ചചെയ്യേണ്ടതും പിന്തുണയ്‌ക്കേണ്ടതും പുരോഗമന മലയാളി സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്നാണ് സമീക്ഷയുടെ കാഴ്ചപ്പാട്. അതിന്റെ ഭാഗമായാണ് യുകെയിലെ ഏറ്റവും വലിയ പുരോഗമന കലാ-സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ വനിതാ വിങ് ആയ സ്ത്രീ സമീക്ഷ നഴ്സിംഗ് സമൂഹത്തിനായി ഇങ്ങനെ ഒരു വേദി ഒരുക്കുന്നത്. യുകെയിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും ബഹുമാനപൂർവ്വം ഈ തുറന്ന സംവാദത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.