സമീക്ഷ യുകെ യുടെ ആറാം ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ബോസ്റ്റൺ ബ്രാഞ്ച് സമ്മേളനം വിജയകരമായി നടന്നു. മാർച്ച് 12 ഞായറാഴ്ച്ച നടന്ന സമ്മേളനം സമീക്ഷ യുകെ നാഷണൽ ജോ. സെക്രട്ടറി ശ്രീമതി ചിഞ്ചു സണ്ണി ഉദ്ഘാടനം ചെയ്തു.

മുമ്പ് പീറ്റർബറോ ബ്രാഞ്ചിന്റെ ഭാഗമായിരുന്ന ബോസ്റ്റൺ ബ്രാഞ്ച് സ്വന്തംനിലക്ക് പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. ഈ കാലയളവിനുളളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ബ്രാഞ്ചുകളിലൊന്നായി മാറാൻ ബോസ്റ്റൺ ബ്രാഞ്ചിനു കഴിഞ്ഞതിലുള്ള സന്തേഷവും, സംതൃപ്തിയും ശ്രീമതി ചിഞ്ചു തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രകടിപ്പിച്ചു.

ബ്രാഞ്ച് പ്രസിഡന്റ് ശ്രീ. ഷാജി.പി മത്തായി യുടെ അദ്ധ്യക്ഷതയിൽ നടന്ന ചേർന്ന യോഗത്തിൽ സെക്രട്ടറി സന്തോഷ് ദേവസ്സി സ്വാഗതമാശംസിച്ചു. ജോ. സെക്രട്ടറി മജോ വെരനാനി നന്ദി പ്രകാശിപ്പിച്ചു. മേൽക്കമ്മറ്റി തീരുമാനങ്ങൾ ശ്രീ ഭാസ്കർ പുരയിൽ വിശദീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദേശീയ സമ്മേളനം വിജയിപ്പിക്കാൻ ഒരോരുത്തരും മുന്നിട്ടറങ്ങണമെന്ന ആഹ്വാനത്തോടെ യോഗനടപടികൾ പര്യവസാനിച്ചു. ബ്രാഞ്ചു സമ്മേളന ദിവസം രാവിലെ സമീക്ഷ യു.കെ യുടെ ആറാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി യു.കെ യിലുടനീളം പ്രാദേശികമായി നടക്കുന്ന ബാഡ്മിന്റൺ മത്സരത്തിന്റെ ബോസ്റ്റൺ റീജണൽ മത്സരം പീറ്റർ പൈൻ പെർഫോമൻ സെന്ററിൽ വച്ചു നടന്നു. ഇത് ബ്രാഞ്ച് സമ്മേളനത്തിന്റെ ആവേശം വാനോളമുയർത്തി. ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 151 പൗണ്ടും ട്രോഫിയും, 101 പൗണ്ടും ട്രോഫിയുമാണ് സമീക്ഷ ബോസ്റ്റൺ ബ്രാഞ്ച് ഒരുക്കിയിരുന്നത്. ഏഴോളം ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കെവിൻ, കെൻലി സഖ്യം (ഹണ്ടിംഗ്ടൺ) ഒന്നാം സ്ഥാനവും, കൃസ്റ്റി, ജസ്റ്റിൻ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനദാനം റോയൽ ബോസ്റ്റൺ ക്രിക്കറ്റ് ക്ലബ്ബ് വൈസ് ക്യാപ്റ്റൻ ശ്രീ നവീനും, ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്റർ ശ്രീ ആഷിഷും ചേർന്നു നിർവ്വഹിച്ചു. മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് മുൻകൈയ്യെടുത്ത ശ്രീ ആഷിഷ്, ശ്രീ ബെനോയ്, നാഷണൽ കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ ശ്രീ നിധീഷ് പാലക്കൽ, ശ്രീ ജിതിൻ തുളസി എന്നിവരെ സമീക്ഷയുകെ പ്രത്യേകം അഭിനന്ദിച്ചു.