സ്റ്റോക്ക്-ഓൺ-ട്രെന്റ്: സമീക്ഷ യു‌കെയുടെ മൂന്നാമത് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഭാഗമായുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റ് റീജിയണൽ മത്സരങ്ങൾ ആവേശോജ്വലമായ പോരാട്ടങ്ങൾക്കൊടുവിൽ സമാപിച്ചു. നവംബർ 2 ഞായറാഴ്ച വൈ.എം.സി.എ. നോർത്ത് സ്റ്റാഫോർഡ്ഷയർ ലെഷർ സെന്ററിൽ വെച്ച് നടന്ന ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുത്തു. ശക്തമായ മത്സരങ്ങൾക്കൊടുവിൽ, ബെൻസൺ ബെന്നി – അക്ഷയൻ സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി കിരീടം ചൂടി.

സ്റ്റോക്ക് ലയൺസ് വടംവലി ടീമിന്റെ സാരഥി അജി ഭാസ്കറും സമീക്ഷ യു‌കെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും ചേർന്ന് ടൂർണമെന്റ് ഉൽഘാടനം ചെയ്തു. കായികപരമായ ഒരു ഒത്തുചേരലിന് ഇത് തുടക്കം കുറിച്ചു.

 

ഒന്നാം സ്ഥാനം: ബെൻസൺ ബെന്നി & അക്ഷയൻ
രണ്ടാം സ്ഥാനം: സുവിൻ & ഇർഷാദ് അലി
മൂന്നാം സ്ഥാനം: ബിബിൻ & വിവേക്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നാം സമ്മാനമായ £151-ഉം ട്രോഫിയും മെഡലുകളും സമീക്ഷ യു‌കെ നാഷണൽ കമ്മിറ്റി മെമ്പർ ദീപ്തി ലൈജുവും യൂണിറ്റ് സെക്രട്ടറി ദീപകും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു.
രണ്ടാം സമ്മാനമായ £101-ഉം ട്രോഫിയും മെഡലുകളും സമീക്ഷ യു‌കെ യൂണിറ്റ് പ്രസിഡൻ്റ് സാംസൺ സെബാസ്റ്റ്യനും യൂണിറ്റ് ജോയിന്റ് സെക്രട്ടറി അജു ജോസഫും ചേർന്ന് നൽകി.
മൂന്നാം സമ്മാനമായ £75-ഉം ട്രോഫിയും മെഡലുകളും വിതരണം ചെയ്തത് സ്റ്റോക്ക് സ്മാഷേർസ് ബാഡ്മിന്റൺ ക്ലബിലെ ബെയ്സിലും റൈക്കോയും ചേർന്നാണ്.

മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, വിജയികൾക്കും സമീക്ഷ യു‌കെ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ റീജിയണൽ മത്സരങ്ങളിലെ മികച്ച പ്രകടനത്തിലൂടെ വിജയിച്ച ടീമുകൾക്ക് നവംബർ 9-ന് ഷെഫീൽഡിൽ നടക്കുന്ന ദേശീയ ഫൈനലിൽ മാറ്റുരയ്ക്കാനുള്ള അവസരം ലഭിക്കും. വരാനിരിക്കുന്ന ദേശീയ മത്സരങ്ങൾക്കും വലിയ വിജയമുണ്ടാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.